ഒരു മദ്യപാനിയുടെ ആത്മകഥയുമായി പോലീസ്


കോ​ട്ട​യം: വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ഒ​രു മ​ദ്യ​പാ​നി​യു​ടെ ആ​ത്മ​ക​ഥ​യു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്. ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും സ​മൂ​ഹ​ത്തേ​യും യു​വ​ത​ല​മു​റ​യേ​യും ല​ഹ​രി​യു​ടെ ദോ​ഷ​വ​ശ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​മൈ​ത്രി ഡ്രാ​മാ ടീ​മാ​ണ് പാ​ഠം ഒ​ന്ന് ഒ​രു മ​ദ്യ​പാ​നി​യു​ടെ ആ​ത്മ​ക​ഥ എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ നാ​ട​കം വേ​ദി​യി​ലെ​ത്തി​ക്കു​ന്ന​ത്.

ഒ​രു കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്രേ​ക്ഷ​ക​ന്‍റെ മ​ന​സി​ൽ ആ​ഴ​ത്തി​ൽ പ​തി​യു​ന്ന രീ​തി​യി​ലാ​ണ് നാ​ട​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ ആ​ശ​യ​ത്തി​ൽ ജ​ന​മൈ​ത്രി ഡ​യ​റ​ക്്ട​റേ​റ്റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ബ് ഇ​ൻ​സ്പെ​ക്്ട​ർ​മാ​രാ​യ ജേ​ക്ക​ബ് സൈ​മ​ണ്‍, നു​ജു​മു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്്ട​ർ നി​സാ​റൂ​ദീ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ആ​ര്യാ​ദേ​വി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ഭാ​ഷ് കു​മാ​ർ, സ​നി​ൽ​കു​മാ​ർ, ഷം​നാ​ദ്, സോ​ൾ​വി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ന​മൈ​ത്രി ഡ്രാ​മ ടീ​മാ​ണ് നാ​ട​ക​ത്തി​ലു​ള​ള​ത്.

ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​രു ല​ഹ​രി വി​രു​ദ്ധ ജീ​വി​തം അ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 15നു ​കോ​ട്ട​യം ജി​ല്ലാ ജ​യി​ലി​ൽ നാ​ട​കം അ​വ​ത​രി​പ്പി​ക്കും.

Related posts

Leave a Comment