12 വ​ർ​ഷം പി​ന്നി​ട്ട് പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന

എ​ല്ലാ​വ​ർ​ക്കും ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 2014 ഓ​ഗ​സ്റ്റ് 28ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്കം കു​റി​ച്ച പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന (പി​എം​ജെ​ഡി​വൈ)12 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. പി​എം​ജെ​ഡി​വൈ ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക രം​ഗ​ത്ത് വ​ലി​യ പ​രി​വ​ർ​ത്ത​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. സ​മ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​യി പി​എം​ജെ​ഡി​വൈ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

സാ​മ്പ​ത്തി​ക വി​കാ​സം
സ​മൂ​ഹ​ത്തി​ലെ ദ​രി​ദ്ര​ർ​ക്കും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ക്കാ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം മു​ൻ​കൈ​യെു​ട​ക്കു​ന്നു. പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന വ​ഴി ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത ഏ​തൊ​രു പൗ​ര​നും ഇ​പ്പോ​ൾ എ​ളു​പ്പ​ത്തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാം. അ​ക്കൗ​ണ്ടി​ൽ മി​നി​മം ബാ​ല​ൻ​സോ അ​ക്കൗ​ണ്ട് നി​ല​നി​ർ​ത്തു​ന്ന​തി​ന് പ​രി​പാ​ല​ന ഫീ​സോ ഇ​ടാ​ക്കു​ന്നി​ല്ല.

എ​ല്ലാ അ​ക്കൗ​ണ്ടി​ലും സൗ​ജ​ന്യ റു​പേ ഡെ​ബി​റ്റ് കാ​ർ​ഡ് ല​ഭ്യ​മാ​ണ്. അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് 10,000 രൂ​പ​വ​രെ ഓ​വ​ർ​ഡ്രാ​ഫ്റ്റ് സൗ​ക​ര്യം ന​ൽ​കു​ന്നു.

സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ
പി​എം ജീ​വ​ൻ ജ്യോ​തി ബീ​മാ യോ​ജ​ന, പി​എം സു​ര​ക്ഷാ ബീ​മാ യോ​ജ​ന തു​ട​ങ്ങി​യ ജ​ൻ സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ കോ​ടി​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈ​ഫ്, അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കു​ന്ന​തി​ൽ പി​എം​ജെ​ഡി​വൈ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു.

പി​എം​ജെ​ഡി​വൈ അ​ക്കൗ​ണ്ടു​ക​ളി​ൽ 78% അ​ക്കൗ​ണ്ടു​ക​ളും ഗ്രാ​മീ​ണ/ അ​ർ​ധ ന​ഗ​ര മേ​ഖ​ല​ക​ളി​ലാ​ണ്. അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളി​ൽ 56 ശ​ത​മാ​ന​ത്തോ​ളം വ​നി​ത​ക​ളു​ടേ​താ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​ദൂ​ര, പി​ന്നാ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ളെ​ക്കൂ​ടി സാ​ന്പ​ത്തി​ക​വ്യ​വ​സ്ഥ​യി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ മു​ൻ​ഗ​ണ​ന​യാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജാം ​ത്രി​ത്വം: വി​പ്ല​വ​ക​ര​മാ​യ പ​രി​വ​ർ​ത്ത​നം
ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, ആ​ധാ​ർ, മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ജാം ​ത്രി​ത്വം സം​വി​ധാ​നം ആ​നു​കൂ​ല്യ കൈ​മാ​റ്റം സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കി. ഇ​തി​ലൂ​ടെ ഫ​ണ്ടു​ക​ളു​ടെ ദു​രു​പ​യോ​ഗ​വും വ​ക​മാ​റ്റ​ലും കാ​ല​താ​മ​സ​വും ഒ​ഴി​വാ​യി.

2026 ഓ​ഗ​സ്റ്റ് 19 വ​രെ​യു​ള്ള നേ​ട്ട​ങ്ങ​ൾ

  • അ​ക്കൗ​ണ്ടു​ക​ൾ: അ​ക്കൗ​ണ്ടു​ക​ളു​ടെ ആ​കെ എ​ണ്ണം 59.09 കോ​ടി​യി​ലെ​ത്തി. ആ​കെ​യു​ള്ള അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളി​ൽ 55.7 % (32.92 കോ​ടി) വ​നി​ത​ക​ളാ​ണ്. ഭൂ​രി​ഭാ​ഗം അ​ക്കൗ​ണ്ടു​ക​ളും (77.8 %) ഏ​ക​ദേ​ശം 45.95 കോ​ടി ഗ്രാ​മീ​ണ/ അ​ർ​ധ​ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്.
  • നി​ക്ഷേ​പം വ​ള​ർ​ന്നു: നി​ക്ഷേ​പം 3.17 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ നി​ക്ഷേ​പം 12.8 മ​ട​ങ്ങ് വ​ർ​ധി​ച്ചു. അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണം 2.3 മ​ട​ങ്ങ് വ​ള​ർ​ന്നു.
  • ശ​രാ​ശ​രി നി​ക്ഷേ​പം: 5,356 രൂ​പ​യാ​ണ് ശ​രാ​ശ​രി നി​ക്ഷേ​പം. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ഇ​ത് 3.4 മ​ട​ങ്ങ് വ​ർ​ധി​ച്ചു.
  • അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് 41.29 കോ​ടി റു​പേ കാ​ർ​ഡു​ക​ൾ ന​ല്കി. ഇ​വ​യു​ടെ എ​ണ്ണ​വും ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു.

വി​ജ​യ​ത്തി​നു കാ​ര​ണ​ങ്ങ​ൾ
ദൗ​ത്യ​രൂ​പേ​ണ​യു​ള്ള സ​മീ​പ​നം, നി​യ​ന്ത്ര​ണ പി​ന്തു​ണ, പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം, ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ധാ​ർ പോ​ലു​ള്ള ഡി​ജി​റ്റ​ൽ പൊ​തു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ സ​മ​ന്വ​യം എ​ന്നി​വ​യാ​ണ് പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന​യു​ടെ വി​ജ​യ​ത്തി​ന് ആ​ധാ​രം. മു​മ്പ് ഔ​പ​ചാ​രി​ക ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ന് പു​റ​ത്താ​യി​രു​ന്ന സാ​ധാ​ര​ണ​ക്കാ​രെ സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ളി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക ശ​ക്തീ​ക​ര​ണ​ത്തി​നു​മു​ള്ള ആ​ദ്യ​പ​ടി​യാ​യി ഈ ​പ​ദ്ധ​തി മാ​റി.

സ​ന്പാ​ദ്യം വ​ർ​ധി​പ്പി​ക്ക​ലും വാ​യ്പാ സൗ​ക​ര്യ​ങ്ങ​ളും
ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്ന ശേ​ഷം, സ​മ്പാ​ദ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും വാ​യ്പ​ക​ൾ പ്രാ​പ്യ​മാ​ക്കു​ന്ന​തി​ലും വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യി. പ​തി​വ് സ​മ്പാ​ദ്യ​വും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗ​വും മു​ദ്ര വാ​യ്പ​ക​ൾ അ​ട​ക്ക​മു​ള്ള വാ​യ്പ​ക​ൾ​ക്ക് യോ​ഗ്യ​രാ​ക്കു​ന്നു. ഇ​ത് ചെ​റു​കി​ട ബി​സി​ന​സു​ക​ൾ ആ​രം​ഭി​ക്കാ​നും വി​പു​ലീ​ക​രി​ക്കാ​നും ഇ​തി​ലു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ച്ച് സാ​മ്പ​ത്തി​ക​മാ​യി സ്വ​യം​പ​ര്യാ​പ്ത​രാ​കാ​നും സ​ഹാ​യി​ക്കു​ന്നു.

പ​തി​മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന വ​ള​ർ​ച്ച​യു​ടെ​യും ഡി​ജി​റ്റ​ൽ നൂ​ത​നാ​ശ​യ​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ​യും ദീ​പ​സ്തം​ഭ​മാ​യി പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന തു​ട​രു​ന്നു.

Related posts

Leave a Comment