ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്ന് 1.20 ല​ക്ഷം രൂ​പ ക​വ​ർ​ന്നു

വ​ള​പ​ട്ട​ണം: ക​ട​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഡെ​ലി​വ​റി വാ​നി​ൽ​നി​ന്ന് 1,20,000 രൂ​പ ക​വ​ർ​ന്നു.

ചി​റ​ക്ക​ലി​ലെ സ്റ്റൈ​ലോ കോ​ർ​ണ​റി​ൽ കെ.​എ​ൻ.​കെ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നാ​യി ക​ട​യ്ക്ക് സ​മീ​പ​ത്തു​ള്ള റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ വാ​ഹ​ന​ത്തി​ലെ ബാ​ഗി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

ക​ണ്ണൂ​ർ ആ​യി​ക്ക​ര​യി​ലെ ക​മാ​ൽ ഹൗ​സി​ൽ ജ​മീ​ർ ജ​മാ​ലി​ന്‍റെ പ​രാ​തി​യി​ൽ വ​ള​പ​ട്ട​ണം പൊ​ലി​സ് കേ​സെ​ടു​ത്തു. 23 ന് ​രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം. വ​ള​പ​ട്ട​ണം പൊ​ലി​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment