ശാ​രീ​രി​ക​ബ​ന്ധ​ത്തി​ന് വി​സ​മ്മ​തി​ച്ചു; യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച് കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി; നിലവിളിച്ചോടിയ യുവാവ് എല്ലാം തുറന്ന് പറഞ്ഞത് ഭാര്യയോട്; പിന്നീട് സംഭവിച്ചത്…

കാ​ണ്‍​പു​ര്‍: ശാ​രീ​രി​ക​ബ​ന്ധ​ത്തി​നു വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി ക​ടി​ച്ചു​മു​റി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ലാ​ണു സം​ഭ​വം.

ചൗ​ബേ​പു​ർ മേ​ഖ​ല​യി​ലെ താ​മ​സി​ക്കാ​രി​യാ​യ യു​വ​തി രാ​ത്രി ത​ന്‍റെ കാ​മു​ക​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. യു​വാ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

കൂ​ട്ടു​കാ​രി​യു​മാ​യും ശാ​രീ​രി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ യു​വാ​വി​നെ നി​ർ​ബ​ന്ധി​ച്ചു. ഇ​തി​നു വി​സ​മ്മ​തി​ച്ച യു​വാ​വി​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ത്തു യു​വ​തി മാ​ര​ക​മാ​യി ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ യു​വാ​വ് കാ​മു​കി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. യു​വാ​വി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് സം​ഭ​വം ഭാ​ര്യ​യെ അ​റി​യി​ച്ചു.

പ​ക്ഷേ, നാ​ണ​ക്കേ​ടു ഭ​യ​ന്ന് അ​വ​ർ പ​രാ​തി​ക്കു മു​തി​ർ​ന്നി​ല്ല. എ​ന്നാ​ൽ, ര​ക്തം വാ​ര്‍​ന്ന് ഭ​ര്‍​ത്താ​വി​ന്‍റെ നി​ല വ​ഷ​ളാ​യ​തോ​ടെ ഭാ​ര്യ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment