എന്‍റെ മോൻ പോയല്ലോ സാറേ;  വീട്ടിൽ പ്രസവിക്കുന്നതിനിടെ  കുഞ്ഞ് മരിച്ച കേസിൽ യുവതിയുടെ കാമുൻ പോലീസ് സ്റ്റേഷനിൽ; എട്ടുമാസം വരെ സുഖ ചികിത്‌സ നൽകിയിരുന്നുവെന്ന് യുവാവ്; കോട്ടയം കൈപ്പുഴയിലെ പ്രസവത്തിന്‍റെ തുടർക്കഥയിങ്ങനെ….

ഗാ​ന്ധി​ന​ഗ​ർ: മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു​വി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​ന്നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​നു ല​ഭി​ക്കും. വ്യാ​ഴാ​ഴ്ച​യാ​ണ് ഡ​ൽ​ഹി​യി​ൽ ന​ഴ്സാ​യ കൈ​പ്പു​ഴ സ്വ​ദേ​ശി​നി വീ​ട്ടി​ൽ ആ​ണ്‍​കു​ട്ടി​യ്ക്കു ജന്മം ​ന​ല്കി​യ​ത്. തു​ട​ർ​ന്ന് അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തോ​ടെ ഇ​വ​ർ പ്ര​സ​വി​ച്ച കാ​ര്യം മ​റ​ച്ചു​വ​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

പീ​ന്നി​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​തും സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​തും. അ​തേ​സ​മ​യം യു​വ​തി​യു​ടെ കാ​മു​ക​ൻ ഇ​ന്ന​ലെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​നു മു​ന്നി​ലെ​ത്തി വി​വ​ര​ങ്ങ​ൾ കൈ​മാ​റി. യു​വ​തി​യു​ടെ ഗ​ർ​ഭ​ത്തി​ന് ഉ​ത്ത​ര​വാ​ദി താ​നാ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി​യി​ലാ​ണ് യു​വ​തി​യ്ക്കു പ്ര​സ​വ​ത്തി​നാ​യി ഡേ​റ്റ് ന​ൽ​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടു മാ​സ​മാ​യി ഡ​ൽ​ഹി​യി​ൽ ആ​ശു​പ​ത്രി​യി​ൽ കൃ​ത്യ​മാ​യി ചി​കി​ത്സ​യും ന​ൽ​കി​യി​രു​ന്നു. ഈ ​ചി​കി​ത്സ​യു​ടെ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് യു​വ​തി​യു​ടെ കാ​മു​ക​ൻ ഇ​ന്ന​ലെ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ കൂ​ട്ടി​യു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ അ​ട​ക്കം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു ശേ​ഷം മാ​ത്ര​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കൂ. അ​തു വ​രെ യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രും. പ​തോ​ള​ജി ലാ​ബി​ലെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി ല​ഭി​ച്ച​ശേ​ഷ​മേ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പോ​ലീ​സി​നു കൈ​മാ​റു​വെ​ന്ന് ഡോ​ക്്ട​ർ​മാ​ർ അ​റി​യി​ച്ചു. ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

Related posts