കണ്ണിറുക്കി വൈറലായ  പ്രിയാ വാര്യരുടെ ആദ്യ പിന്നണിഗാനം  യൂട്യുബിൽ വൈറലാകുന്നു;   ഫൈ​ന​ൽ​സി​ലെ  ഗാനം നിങ്ങൾക്കായ്  ഫേസ്ബുക്ക്  പേജിലൂടെ പങ്ക് വച്ച് ടോവിനോ തോമസ്

കണ്ണിറുക്കൽ ഗാനത്തിലൂടെ ശ്രദ്ധേയമായ പ്രിയ വാര്യർ ചലച്ചിത്ര പിന്നണി രംഗത്തിലേക്ക് കടന്നതും വാർത്തയായിരുന്നു. ഇപ്പോഴിതാ പ്രിയ പാടിയ ഗാനം യൂട്യുബിൽ വൈറലാകുകയാണ്. നടൻ ടോവിനോ തോമസിന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്

ര​ജി​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫൈ​ന​ൽ​സി​ലെ നീ മഴവില്ല് പോലെ എൻ മിഴിയോരം വിരിയവേ, എന്ന ഗാനമാണ് തരംഗമാകുന്നത്. ശ്രീ​രേ​ഖ ഭാ​സ്ക്ക​ര​ന്‍റെ വ​രി​ക​ൾ​ക്ക് കൈ​ലാ​സ് മേ​നോ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ന​രേ​ഷ് അ​യ്യ​ർക്കൊപ്പമാണ് പ്രിയാ വാ​ര്യ​ർ ആലപിച്ചിരിക്കുന്നത്. പി.​ആ​ർ. അ​രു​ണ്‍ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്

.

ര​ജി​ഷ ഒ​രു സൈ​ക്ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള, ടി​നി ടോം, ​സോ​ന നാ​യ​ർ, മു​ത്തു​മ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts