രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത് ! മലയാള സിനിമയുടെ ഭാവി ആശങ്കപ്പെടുത്തുന്നതെന്ന് സുരേഷ് കുമാര്‍

മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണെന്നും രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളതെന്നുമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം. എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ വളരെ കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷ നല്‍കുന്ന, സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാക്കളാണ്.

നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്. രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേയുള്ളത്. വ്യക്തി ബന്ധങ്ങള്‍ക്ക് വിലയില്ലാതായിട്ടുണ്ട്. ജോബി ജോര്‍ജ്ജ് ഷെയ്ന്‍ നിഗം വിഷയത്തില്‍ തെറ്റ് ഇരുഭാഗത്തുമുണ്ട് ” അദ്ദേഹം പറഞ്ഞു. മലയാള സിനിമയില്‍ ഇപ്പോള്‍ നിരവധി താരങ്ങളാണ് പ്രതിഫലത്തിനു പുറമേ സിനിമയുടെ ലാഭവിഹിതവും ആവശ്യപ്പെട്ട് നിര്‍മാതാക്കളുമായി കരാറിലെത്തുന്നത്.

Related posts