കു​ടി​യ​ന്മാ​ർ എ​ന്താ​യാ​ലും സ​മൂ​ഹ​ത്തി​ൽ കു​റ​ച്ചു​പേ​രു​ണ്ട്; അ​വ​ർ​ക്ക് ന​ല്ല സാ​ധ​നം കൊ​ടു​ക്ക​ണം; സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഇ​പ്പോ​ൾ സാ​ധി​ക്കി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​ത്തി​ന് ഇ​പ്പോ​ൾ ക​ഴി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം എ​ങ്കി​ലും കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ വ​ല്ല​തും ക​ല​ക്കി കു​ടി​ച്ച് മ​ദ്യ ദു​ര​ന്തം ഉ​ണ്ടാ​കും. അ​തു​കൊ​ണ്ടാ​ണ് വീ​ര്യം കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു

സ​മ്പൂ​ർ​ണ മ​ദ്യ നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു​ള്ള അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ട​ണം. കു​ടി​യ​ന്മാ​ർ എ​ന്താ​യാ​ലും സ​മൂ​ഹ​ത്തി​ൽ കു​റ​ച്ചു​പേ​രു​ണ്ട്. കു​ടി​ക്കു​മ്പോ​ൾ ന​ല്ല സാ​ധ​നം കൊ​ടു​ക്ക​ണം .അ​തി​നാ​ണ് കെ ​ക​രു​ണാ​ക​ര​ൻ ബെ​വ്കോ തു​ട​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്യം കൊ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത് ബാ​റു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ എ​ണ്ണം കൂ​ട്ടി വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കൊ​ടു​ക്കു​ന്ന​ത് ഇം​പാ​ക്ട് കു​റ​യ്ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​തെ തീ​രു​മാ​ന​മെ​ടു​ക്കി​ല്ല. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment