സ്വീ​ഡ​നു​മാ​യു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ: ജ​പ്പാ​ൻ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ൽ

അ​ർ​ലിം​ഗ്ട​ൺ‌: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​ഫി​ലെ ജ​പ്പാ​ൻ‌-​സ്വീ​ഡ​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഡ​യ്സെ​ൻ മ​യേ​ഡ​യാ​ണ് ജ​പ്പാ​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ആ​ന്ത​ണി ഇ​ലാം​ഗ​യാ​ണ് സ്വീ​ഡ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ജ​പ്പാ​ന് അ​ഞ്ച് പോ​യി​ന്‍റാ​യി. ഇ​തോ​ടെ ഗ്രൂ​പ്പി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ജ​പ്പാ​ൻ നോ​ക്കൗ​ട്ടി​ലെ​ത്തി. ഏ​ഴ് പോ​യി​ന്‍റു​മാ​യി നെ​ത​ർ​ല​ൻ​ഡ്സ് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. നാ​ല് പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തു​ള്ള സ്വീ​ഡ​ൻ സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തി.

Related posts

Leave a Comment