പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ കേരളവും; സം​സ്ഥാ​ന​ത്ത്  കോ​വി​ഡ് ക​ണ​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ത്തിവ​ച്ചു. കോ​വി​ഡ് ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്ത് 1134 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം ബാ​ധി​ച്ചി​രു​ന്നു.കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്ത് വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ്ര​തി​പാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത് തി​രു​ത്തി. പി​ശ​ക് സം​ഭ​വി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് 5,30,813 പേ​ർ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ടെന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.

Related posts

Leave a Comment