യു​ഡി​എ​ഫ് ത​രം​ഗ കാ​റ്റി​ൽ പി​ണ​റാ​യി വീ​ഴും… 89 സീ​റ്റു​മാ​യി അ​ധി​കാ​ര​ത്തി​ൽ എ​ത്തും; മ​ല​മ്പു​ഴ​യി​ല്‍ എ​സ്. സു​രേ​ഷ് ജ​യി​ക്കു​മെ​ന്നും പി.​വി. അ​ൻ​വ​ൻ

മ​ല​പ്പു​റം: യു​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​മാ​യി ബേ​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പി.​വി. അ​ൻ​വ​ർ. 89 സീ​റ്റു​മാ​യി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് അ​ന്‍​വ​റി​ന്റെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്.​ അ​ന്‍​വ​ര്‍ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ച പോ​ഡ്കാ​സ്റ്റി​ലാ​ണ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്.

മ​ല​ബാ​റി​ല്‍ 60 ല്‍ 40 ​സീ​റ്റും യു​ഡി​എ​ഫ് നേ​ടു​മെ​ന്നാ​ണ് സ​ര്‍​വേ​യി​ല്‍ കാ​ണി​ക്കു​ന്ന​ത്. മ​ധ്യ​കേ​ര​ള​ത്തി​ല്‍ 32 ല്‍ 21 ​സീ​റ്റി​ലും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ 48 ല്‍ 25 ​സീ​റ്റും യു​ഡി​എ​ഫ് നേ​ടു​മെ​ന്നാ​ണ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ബേ​പ്പൂ​രി​ല്‍ അ​ന്‍​വ​ര്‍ ജ​യി​ക്കു​മെ​ന്നും സ​ര്‍​വേ​യി​ല്‍ പ​റ​യു​ന്നു. മ​ല​മ്പു​ഴ​യി​ല്‍ എ​സ്. സു​രേ​ഷ് ജ​യി​ക്കു​മെ​ന്നും മ​ല​പ്പു​റ​ത്തെ​യും വ​യ​നാ​ട്ടി​ലെ​യും മു​ഴു​വ​ന്‍ സീ​റ്റു​ക​ളും യു​ഡി​എ​ഫ് നേ​ടു​മെ​ന്നും അ​ൻ​വ​റി​ന്‍റെ സ​ര്‍​വേ​യി​ല്‍ കാ​ണി​ക്കു​ന്നു.

പേ​രാ​മ്പ്ര​യി​ലും ബാ​ലു​ശേ​രി​യി​ലും എ​ല​ത്തൂ​രി​ലും ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മ​ല​ബാ​റി​ല്‍ ആ​ന്റി പി​ണ​റാ​യി ത​രം​ഗം ആ​ഞ്ഞു​വീ​ശു​മെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. ധ​ര്‍​മ​ട​ത്തും ഭൂ​രി​പ​ക്ഷം 10000ത്തി​ലോ അ​തി​ന് താ​ഴെ​യോ വ​രാം. പി​ണ​റാ​യി വി​ജ​യ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ലും ഞെ​ട്ട​ണ്ടെ​ന്ന് അ​ന്‍​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment