വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​റു​ടെ അ​റ​സ്റ്റ്: സി​പി​എം വി​ധേ​യ​ത്വം വി​ട്ടു മാ​റാ​തെ പോ​ലീ​സ്; ന​ട​ത്തി​യ​ത് പ​ട്ടി​ഷോയെന്ന് ആർ. ശ്രീലേഖ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ വാ​ഴോ​ട്ടു​കോ​ണം കൗ​ണ്‍​സി​ല​ര്‍ സു​ഗ​ത​ന്‍റെ അ​റ​സ്റ്റ്, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പോ​ലീ​സ് ന​ട​ത്തി​യ​ത് പ​ട്ടി​ഷോ​യാ​ണെ​ന്ന് മു​ന്‍ ഡി​ജി​പി​യും കൗ​ണ്‍​സി​ല​റു​മാ​യ ആ​ര്‍. ശ്രീ​ലേ​ഖ. വ​ട്ടി​യൂ​ര്‍​ക്കാ​വ് സി​ഐ വി​പി​ന്‍ ന​ട​ത്തി​യ​ത് ചീ​പ്പ് ഹീ​റോ​യി​സം. സി​പി​എ​മ്മി​ന്‍റെ തി​ര​ക്ക​ഥ​യ​നു​സ​രി​ച്ചാ​ണ് സി​ഐ കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത​തെ​ന്നും ശ്രീ​ലേ​ഖ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഭ​ര​ണം മാ​റി​യി​ട്ടും പോ​ലീ​സ് സി​പി​എ​മ്മി​ന്‍റെ അ​ടി​മ​ക​ളെ​പ്പോ​ലെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സി​പി​എ​മ്മി​ന്‍റെ അ​ടി​മ​യാ​യി മാ​റി​യെ​ന്നും ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി.

ഫേ​സ് ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ ആ​ർ.സു​ഗ​ത​ൻ എ​ങ്ങ​നെ ഗു​ണ്ട​യാ​യി?

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ സി​പി​എം ദു​ർ​ഭ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ൽ ആ​കെ സ്റ്റേ​റ്റ് സ്പോ​ൺ​സേ​ഡ് ഗു​ണ്ടാ വി​ള​യാ​ട്ട​മാ​യി​രു​ന്ന​ല്ലോ? അ​തി​നെ​തി​രേ ധൈ​ര്യ​പൂ​ർ​വ്വം ചെ​റു​ത്തു​നി​ന്ന ഒ​രു യു​വാ​വാ​ണ് സു​ഗ​ത​ൻ. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ക​ല​മാ​ന അ​ന​ധി​കൃ​ത പ്ര​വൃ​ത്തി​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ക​യും, നാ​ട്ടു​കാ​ർ​ക്ക്‌ വേ​ണ്ടി പൊ​രു​തി നി​ൽ​ക്കു​ക​യും ചെ​യ്ത​തു​കൊ​ണ്ടാ​ണ് സു​ഗ​ത​നെ​തി​രെ ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ പോ​ലീ​സ് എ​ടു​ത്ത​ത്.

എ​ല്ലാം സി​പി​എം നേ​താ​ക്ക​ളു​ടെ ആ​ജ്ഞ പ്ര​കാ​രം. ഇ​തെ​ല്ലാം അ​റി​യാ​വു​ന്ന ജ​ന​മാ​ണ് സു​ഗ​ത​ന​നെ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​പ്പി​ച്ച​ത്. അ​ത് സി​പി​എ​മ്മു​കാ​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. 25 വാ​ർ​ഡ് ഉ​ള്ള വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ 11 എ​ണ്ണം ബി​ജെ​പി​യും ഒ​ന്പ​ത് എ​ണ്ണം കോ​ൺ​ഗ്ര​സ്സും കൊ​ണ്ടു​പോ​യ​ത് അ​വി​ടെ​യു​ള്ള സി​പി​എം ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം കാ​ര​ണ​മാ​യി​രു​ന്നു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഞാ​ൻ സ്ഥാ​നാ​ർ​ഥി ആ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ തു​ട​ങ്ങി പോ​ലീ​സ് എ​നി​ക്കെ​തി​രെ​യും എ​ടു​ത്ത​ല്ലോ ര​ണ്ടു ക​ള്ള കേ​സു​ക​ൾ?കേ​ര​ള​ത്തി​ൽ ഭ​ര​ണം മാ​റി, പ​ക്ഷെ മ​റ്റൊ​ന്നും മാ​റി​യി​ട്ടി​ല്ല. ഇ​പ്പോ​ഴും പോ​ലീ​സും ജി​ല്ലാ അ​ധി​കാ​രി​ക​ളും മ​റ്റു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ക്കെ സി​പി​എം പ​റ​യു​ന്ന​തൊ​ക്കെ അ​നു​സ​രി​ക്കു​ന്ന അ​ടി​മ​ക​ളും വി​ധേ​യ​രു​മാ​ണ്.

ജൂ​ൺ ഒ​ന്പ​തി​നു രാ​തി ഒ​ന്പ​ത് മ​ണി​ക്ക്സി​പി​എം​നേ​താ​ക്ക​ൾ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഒ​രു നാ​ട​ക​മാ​ണ് സു​ഗ​ത​ന്‍റെ വീ​ട്ടി​നു മു​ൻ​പി​ൽ അ​ര​ങ്ങേ​റി​യ​ത്. കാ​പ്പാ പ്ര​തി​യെ ഒ​രു ലോ​ക മാ​ഫി​യ ത​ല​വ​നെ​യോ, തീ​വ്ര​വാ​ദി​യെ​യോ പി​ടി​ക്കു​ന്ന​തു​പോ​ലൊ​ന്നും പോ​ലീ​സ് ഇ​തേ​വ​രെ ചെ​യ്തി​ട്ടി​ല്ല.
വെ​റും നാ​ലു​പേ​ർ മാ​ത്ര​മു​ള്ള വീ​ട്ടി​ൽ ഒ​രു പ്ലാ​റ്റൂ​ൺ സാ​യു​ധ പോ​ലീ​സു​മാ​യി ര​ണ്ടു വാ​ഹ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ചെ​ന്ന് വീ​ട്ടു​കാ​രെ, പ്ര​ത്യേ​കി​ച്ച് ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ തോ​ക്ക് ചൂ​ണ്ടി ഭ​യ​പ്പെ​ടു​ത്തി, അ​വി​ടെ​യു​ള്ള സ്ത്രീ​യു​ടെ മീ​തെ ശാ​രീ​രി​ക ആ​ക്ര​മ​ണം ന​ട​ത്തി, അ​തൊ​ന്നും പോ​രാ​തെ, അ​ക്ര​മാ​സ​ക്ത​മാ​യ വ​ലി​യ ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​നെ​ന്ന പോ​ലെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത് മ​ഫ്റ്റി വേ​ഷ​ത്തി​ൽ ചീ​പ്പ് ഹീ​റോ​യി​സം കാ​ണി​ച്ച എ​സ്എ​ച്ച്ഒ വി​പി​ൻ ഒ​രു ക​മ്മ്യൂ​ണി​സ്റ്റ്‌ പോ​ലീ​സ് ആ​ണെ​ന്ന് ആ​ർ​ക്കാ​ണ് അ​റി​ഞ്ഞു കൂ​ടാ​ത്ത​ത്?

അ​യാ​ളെ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് സി​പി​എം സ​ർ​ക്കാ​ർ പ്ര​ത്യേ​ക​മാ​യി ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് കൊ​ണ്ട് വ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​യ​മി​ച്ച​ത് അ​വി​ടെ മൂ​ന്നാം വ​ട്ട​വും അ​ഡ്വ. വി.​കെ. പ്ര​ശാ​ന്തി​നെ ജ​യി​പ്പി​ക്കു​ക എ​ന്ന ഒ​രേ​യൊ​രു ഉ​ദ്ദേ​ശ​ത്തി​നാ​ണ്. അ​ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് അ​റി​യി​ല്ല, പ​ക്ഷെ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് അ​റി​യാം.

സു​ഗ​ത​ൻ ഗു​ണ്ട​യ​ല്ല, ഒ​രു ജ​ന​പ്ര​തി​നി​ധി​യാ​ണ്. നാ​ട്ടു​കാ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ്. സ​മൂ​ഹ​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ൾ​ക്കെ​തി​രെ​യ​ല്ലാ​തെ ഒ​രാ​ൾ​ക്കും എ​തി​രെ സു​ഗ​ത​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സ​ഹാ​യി​ച്ചി​ട്ടേ ഉ​ള്ളൂ.ഇ​തൊ​ന്നും ഇ​പ്പോ​ഴും സി​പി​എം വി​ധേ​യ​ത്വം വി​ട്ടു മാ​റാ​ത്ത ഒ​രു പോ​ലീ​സു​കാ​രും സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​ൻ പോ​കു​ന്നി​ല്ല.

അ​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് പ​റ​യേ​ണ്ടി വ​ന്ന​ത്. ഇ​ത്ത​രം പ​ട്ടി​ഷോ ന​ട​ത്തി ജ​ന​സേ​വ​ക​രെ പീ​ഡി​പ്പി​ക്കു​ന്ന പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി കോ​ൺ​ഗ്ര​സ്‌ അ​ല്ല, ഇ​ണ്ടി മു​ന്ന​ണി​യു​ടെ ഭാ​ഗം മാ​ത്ര​മാ​ണെ​ന്ന് ജ​നം ധ​രി​ച്ചാ​ൽ അ​തി​ൽ അ​തി​ശ​യ​പ്പെ​ടേ​ണ്ട​തി​ല്ല.

Related posts

Leave a Comment