10 അ​ടി​നീ​ളം 15 കി​ലോ തു​ക്കം; സ​ർ​പ്പ ടീ​മി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ട്ടം ക​റ​ക്കി പെ​രു​മ്പാ​മ്പ്

ത​ല​യോ​ല​പ്പറ​മ്പ്: റോ​ഡ​രി​കി​ലെ പു​ര​യി​ട​ത്തി​ൽ നി​ന്നും കു​റ്റി​ക്കാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ ഭീ​മ​ൻ പെ​രു​മ്പാ​മ്പി​നെ സ​ർ​പ്പാ​ടീം പി​ടി​കൂ​ടി. ഉ​മ്മാം​കു​ന്ന് കാ​ടാ​ശേ​രി ഭ​വാ​നി​യു​ടെ വീ​ടി​നോ​ടു​ചേ​ർ​ന്ന പു​ര​യി​ട​ത്തി​ൽ നി​ന്നു സ​മീ​പ​ത്തെ കു​റ്റി​കാ​ട്ടി​ലേ​യ്ക്ക് പെ​രു​മ്പാ​മ്പ് ഇ​റ​ങ്ങു​ന്ന​ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30ഓ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്രി​ക​യെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​പ്പാ​ ടീ​മി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

പു​ര​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ നി​ന്നും കു​റ്റി​ക്കാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ 10 അ​ടി​നീ​ള​വും ഏ​ക​ദേ​ശം 15 കി​ലോ തു​ക്ക​വും വ​രു​ന്ന ഭീ​മ​ൻ പെ​രു​മ്പാ​മ്പി​നെ  മ​ണി​ക്കൂ​റുകൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സ​ർ​പ്പാടീം​ ചാ​ക്കി​ലാ​ക്കി.

Related posts

Leave a Comment