മാ​സ​പ്പ​ടി കേ​സ്: വീ​ണ​യ്ക്ക് വീ​ണ്ടും ഇ ​ഡി സ​മ​ന്‍​സ്; ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണം; രേ​ഖ​ക​ള്‍ അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​ന ഹാ​ജ​രാ​ക്കും

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍ മാ​സ​പ്പ​ടി കേ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ​യ്ക്ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ടേ​റ്റ് (ഇ ​ഡി) ഇ​ന്ന് വീ​ണ്ടും സ​മ​ന്‍​സ് ന​ല്‍​കി. ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണം.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​തി​ല്‍ വീ​ണ അ​വ​ധി ചോ​ദി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ സ​മ​ന്‍​സ് ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, ഇ ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​ന ഇ​ന്ന് ഹാ​ജ​രാ​ക്കാം എ​ന്ന് വീ​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ ​ഡി മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. സി​എം​ആ​ര്‍​എ​ല്‍ എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ മ​ക​ന്‍ ശ​ര​ണ്‍ എ​സ്. ക​ര്‍​ത്ത അ​ട​ക്കം ഉ​ള്ള​വ​രെ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment