ഹോ​സ്റ്റ​ലി​ല്‍ ക്രൂ​ര​മാ​യ റാ​ഗിം​ഗി​ന് വി​ധേ​യ​നാ​യെ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി; ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങി പോ​ലീ​സ്


കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മെ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍ ക്രൂ​ര​മാ​യ റാ​ഗിം​ഗി​ന് വി​ധേ​യ​നാ​യെ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങി പോ​ലീ​സ്.വി​ദ്യാ​ര്‍​ഥി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

മ​ല​യാ​ള​വി​ഭാ​ഗം ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ റോ​ബി​ന്‍​സ​ന്‍റെ പ​രാ​തി​യി​ലാ​ണു പോ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങു​ന്ന​ത്.മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ ഒ​രു​രാ​ത്രി പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചെ​ന്നും വി​വ​സ്ത്ര​നാ​ക്കി​യെ​ന്നു​മാ​ണു പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പ​രാ​തി പ്രി​ന്‍​സി​പ്പ​ല്‍ പോ​ലീ​സി​നും കോ​ള​ജി​ലെ ആ​ന്‍റി റാ​ഗിം​ഗ് സെ​ല്ലി​നും കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍​ക്കെ​തി​രേ​യാ​ണു സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

Related posts

Leave a Comment