ഒന്നും ഒളിയ്ക്കാനും മറയ്ക്കാനും ഇല്ല, ഏത് അന്വേഷണവുമായും സഹകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​മെ​ന്നും ഒ​ന്നും ഒ​ളി​ക്കാ​നും മ​റ​യ്ക്കാ​നും ഇ​ല്ലെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

ഏ​ത് അ​ന്വേ​ഷ​ണ​വു​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു ത​ട​സ​വും സൃ​ഷ്ടി​ക്കി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​നി​ക്കെ​തി​രെ​യു​ള്ള നീ​ക്ക​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ആ​രോ​പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് പു​തി​യ ടീം ​വ​രു​ന്ന​തി​നെ ചി​ല​ർ ഭ​യ​പ്പെ​ടു​ന്നു​ണ്ട്.

അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഫ്രെ​യിം ചെ​യ്യേ​ണ്ട​വ​രെ ലി​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​മ്മി​ച്ചെ​ന്ന കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് അ​യ​ച്ച നോ​ട്ടീ​സ് കി​ട്ടി​യെ​ന്ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചു.

Related posts

Leave a Comment