“മ​​​​ല​​​​യാ​​​​ള സം​​​​സ്കാ​​​​രം ഇ​​​​ന്ത്യ​​​​യു​​​​ടെ സൗ​​​​ന്ദ​​​​ര്യം’’; ഇനി വരുമ്പോൾ മു​​ണ്ടും ഷ​​ര്‍​ട്ടും ധ​​രി​​ച്ചെ​​ത്തും; രാഹുൽ ഗാന്ധി

കോ​​ട്ട​​യം: മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ സ​​​​ങ്ക​​​​ട​​​​വും സ​​​​ന്തോ​​​​ഷ​​​​വും സം​​​​സ്കാ​​​​ര​​​​വും എ​​​​ല്ലാം ചേ​​​​ർ​​​​ന്ന​​​​താ​​​​ണു മ​​​​ല​​​​യാ​​​​ള​​​​മെ​​​​ന്നു രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. യു​​​​ഡി​​​​എ​​​​ഫ് സം​​​​ഗ​​​​മവേ​​​​ദി​​​​യി​​​​ലെ ബൊ​​​​ക്കെ എ​​​​ടു​​​​ത്ത് ഉ​​​​യ​​​​ർ​​​​ത്തി​​​​യ രാ​​​​ഹു​​​​ൽ ഓ​​​​രോ പൂ​​​​​​​​വും വ്യ​​​​ത്യ​​​​സ്ത​​​​മാണെന്നും അത് ഇ​​​​ന്ത്യ​​​​പോലെയാണെന്നു പറഞ്ഞു.

ഒ​​​​റ്റ​​​​യ്ക്കു നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ ഉ​​​​ള്ള​​​​തി​​​​നേക്കാ​​​​ൾ ഭം​​​​ഗി​​​​യാ​​​​ണ് കൂ​​​​ട്ട​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ. ഒ​​​​രു കൂ​​​​ട്ടം പൂ​​​​ക്ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഒ​​​​രു ത​​​​രം പൂ​​​​ക്ക​​​​ൾ മാ​​​​ത്രം മ​​​​തി​​​​യെ​​​​ന്നാ​​​​ണ് ആ‍​ർ​​​​എ​​​​സ്എ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ദോ​​​​ശ ഇ​​​​ഷ്ട​​​​മാ​​​​ണെ​​​​ന്ന് പ​​​​റ​​​​ഞ്ഞ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കേ​​​​ര​​​​ള​​​​ത്തി​​​​ലെ ദോ​​​​ശ​​​​യും മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. ഈ ​​​​വ്യ​​​​ത്യ​​​​സ്ത​​​​ത മാ​​​​റ്റാ​​​​ൻ ഒ​​​​രി​​​​ക്ക​​​​ലും ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വെ​​​​റു​​​​തെ സ​​​​മ​​​​യം ക​​​​ള​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ കൂ​​​​ട്ടി​​​​ച്ചേ‍‌‍​ർ​​​​ത്തു.

ഇനി സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തു​​മ്പോ​​ള്‍ മു​​ണ്ടും ഷ​​ര്‍​ട്ടും ധ​​രി​​ച്ചെ​​ത്തു​​മെ​​ന്ന് രാ​​ഹു​​ല്‍ ഗാ​​ന്ധി. സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യ എ​​ല്ലാ​​വ​​രും മു​​ണ്ടും ഷ​​ര്‍​ട്ടു​​മാ​​ണ് ധ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഞാ​​ന്‍ മാ​​ത്ര​​മാ​​ണ് ടീ​​ഷ​​ര്‍​ട്ടും പാ​​ന്‍റും ധ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ലാ​​ണ് അ​​ടു​​ത്ത ത​​വ​​ണ വ​​രു​​മ്പോ​​ൾ വേ​​ഷ​​ത്തി​​ല്‍ മാ​​റ്റം വ​​രു​​ത്തു​​ന്ന​​ത്.

വ​​ള​​രെ ദൂ​​രെ​നി​​ന്നാ​​ണ് കേ​​ര​​ള​​ത്തെ മു​​മ്പ് നോ​​ക്കിക്ക​​ണ്ടി​​രു​​ന്ന​​ത് എ​​ന്നാ​​ല്‍ ഇ​​പ്പോ​​ള്‍ കേ​​ര​​ള​​ത്തി​​ല്‍നി​​ന്നു​​ള്ള ഒ​​രു പാ​​ര്‍​ല​​മെ​​ന്‍റ് അം​​ഗ​​മാ​​ണ് താ​​നെ​​ന്നും പ​​റ​​ഞ്ഞ രാ​​ഹു​​ല്‍ ഗാ​​ന്ധി ഇ​​ന്ത്യ​​യി​​ലെ ഭാ​​ഷാ വൈ​​വി​​ധ്യ​​ത്തെ​​ക്കു​​റി​​ച്ചും സം​​സാ​​രി​​ച്ചു. മ​​ല​​യാ​​ളം എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ കേ​​ര​​ള​​മാ​​ണെ​​ന്നും എ​​ത്ര ത​​ല​​മു​​റ​​ക​​ളും കാ​​ല​​ങ്ങ​​ളും ക​​ഴി​​ഞ്ഞാ​​ലും മ​​ല​​യാ​​ളം ഇ​​വി​​ടെ നി​​ല​​നി​​ല്‍​ക്കു​​മെ​​ന്നും രാ​​ഹു​​ല്‍ ഗാ​​ന്ധി പ​​റ​​ഞ്ഞു.

Related posts

Leave a Comment