പുതുവര്‍ഷത്തില്‍ റായ് ലക്ഷ്മിയ്ക്ക് വട്ടായോ ! താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയെ ബിക്കിനിച്ചിത്രങ്ങള്‍; ആരാധകരുടെ ചോദ്യത്തോട് റായ് ലക്ഷ്മിയുടെ പ്രതികരണമിങ്ങനെ…

പുതുവര്‍ഷം പിറന്നതോടെ നടി റായ് ലക്ഷ്മിയ്ക്ക് വട്ടായോ എന്ന ചിന്തയിലാണ് ആരാധകര്‍.മറ്റൊന്നും കൊണ്ടല്ല പക്ഷേ 2019-ല്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവന്‍ ബിക്കിനി ചിത്രങ്ങളാണ്. അതും പല നിറങ്ങളിലുള്ളവ.2018 സ്‌റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കു വച്ചത്.

ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ എത്തിയതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്.
താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകര്‍ ഈ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും റായ് ലക്ഷ്മി മറുപടി നല്‍കുന്നില്ല. മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് താരം. ഒരു കുട്ടനാടന്‍ ബ്ലോഗാണ് മലയാളത്തില്‍ റായ് ലക്ഷ്മി അഭിനയിച്ച അവസാന ചിത്രം.

Related posts