വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രും; പു​റ​ത്തുനി​ന്നു വൈ​ദ്യു​തി ല​ഭി​ക്കാത്ത അവസ്ഥ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. പു​റ​ത്തു​നി​ന്നു വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തു വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​യം പ​വ​ർ​ക​ട്ടി​ലേ​ക്ക് കേ​ര​ള​ത്തെ കൊ​ണ്ടെ​ത്തി​ക്കാ​നാ​ണു സാ​ധ്യ​ത. പ്ര​തി​ദി​നം 700 മു​ത​ൽ 1000 മെ​ഗാ​വാ​ട്ട് വ​രെ​യു​ള്ള വൈ​ദ്യു​തി​യു​ടെ കു​റ​വാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ര​സ്പ​ര ധാ​ര​ണ പ്ര​കാ​രം മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു 200 മെ​ഗാ വാ​ട്ട് വീ​തം വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ സ്ഥി​തി പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ഈ ​വ്യ​വ​സ്ഥ താ​ൽ​ക്കാ​ലി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും കെ​എ​സ്ഇ​ബി​യെ പ്ര​തി​സ​ന്ധി​യി​ൽ ആ​ക്കി​യി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ൽ നി​ന്നു വാ​ങ്ങു​ന്ന വൈ​ദ്യു​തി പി​ന്നീ​ട് തി​രി​കെ ന​ൽ​കാ​മെ​ന്ന് വ്യ​വ​സ്ഥ​യി​ലാ​ണ് സം​സ്ഥാ​നം സ്വീ​ക​രി​ച്ചു പോ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കാ​ലാ​വ​സ്ഥ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും വൈ​ദ്യു​തി പു​റ​ത്തു ന​ൽ​കു​ന്ന​തി​ൽ​നി​ന്നു മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ പി​ന്തി​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര പൂ​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി അ​ടു​ത്ത​മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ എ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം ​ജി രാ​ജ​മാ​ണി​ക്യം ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പു​റ​ത്തു​നി​ന്നു​ള്ള വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഈ ​മാ​സം മു​പ്പ​താം തീ​യ​തി വ​രെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രാ​നാ​ണ് സാ​ധ്യ​ത.

കെ​എ​സ്ഇ​ബി​ക്ക് നി​ല​വി​ൽ ആ​രി​ൽ നി​ന്നും വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ഒ​രു ദി​വ​സം ത​ന്നെ നി​ര​വ​ധി ത​വ​ണ പ​വ​ർ​ക​ട്ടി​ലേ​ക്ക് കേ​ര​ള​ത്തെ എ​ത്തി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി 6.80 രൂ​പ​യ്ക്കാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ 10 രൂ​പ​യാ​ണ് ഒ​രു യൂ​ണി​റ്റി​ന് കെ​എ​സ്ഇ​ബി ന​ൽ​കേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​കാ​ത്ത​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഉ​ണ്ടാ​ക്കി​യ ക​രാ​ർ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ഭ​ര​ണ​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ലെ പ്ര​തി​സ​ന്ധി​യു​ടെ കാ​ര്യം ജ​ന​ങ്ങ​ളെ ഏ​റെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യും സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​കാ​രം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

രാ​ത്രി​കാ​ല​ങ്ങ​ളി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​തും ഓ​രോ ദി​വ​സ​വും ല​ഭി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ കു​റ​വും പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട് എ​ന്നാ​ണ് വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഇ​ന്ന​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ക​യാ​ണ്.

വൈ​ദ്യു​തി മു​ട​ങ്ങു​ന്ന വി​വ​രം നേ​ര​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ എ​ത്താ​ത്ത​തി​ലും കെ​എ​സ്ഇ​ബി ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ നി​ല​പാ​ട്.

എം. ​സു​രേ​ഷ് ബാ​ബു

Related posts

Leave a Comment