മകളെ കുത്തിക്കൊല്ലുന്നത് കണ്ട് തടയാനെത്തിയ  പിതാവിനേയും മരുമകൻ കുത്തിയ വീഴ്ത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച കൃഷ്ണന്‍റെ അവസ്ഥ ഗുരുതരം

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് യുവാവി​ന്‍റെ കു​ത്തേ​റ്റ ഭാ​ര്യാ​പി​താ​വി​ന്‍റെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. മേ​ല​ത്തു​മേ​ലെ ഹൗ​സ് ന​മ്പ​ര്‍ 41 കൃ​ഷ്ണ ഭ​വ​നി​ല്‍ സി. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (72) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോള​ജ് ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജി​ക്ക​ല്‍ ഐസിയു​വി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു മ​രു​മ​ക​ന്‍ ശ്രീ​കു​മാ​ര്‍ ഭാ​ര്യ ര​ജ​നി കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത്. മ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വ​ര്‍​ക്കു കു​ത്തേ​റ്റ​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് കാ​ര്യ​മാ​യി ക്ഷ​ത​മേ​റ്റ കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ഇ​നി​യും ബോ​ധം വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല.

ക​ര​ളി​ന് മാ​ര​ക​മാ​യി കു​ത്തേ​റ്റ​തി​നാ​ല്‍ ബു​ധ​നാ​ഴ്ച ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി ഒ​രു ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ലും മു​റി​വേ​റ്റി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഭാ​ഗ​ത്തെ ശ​സ്ത്ര​ക്രി​യ ഇ​തു​വ​രെ ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ര​ക്ത​സ​മ്മ​ര്‍​ദ​വും പ്ര​മേ​ഹ​വും ബാ​ധി​ച്ച ഇ​ദ്ദേ​ഹം പൊ​തു​വെ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ ഭാ​ര്യ ര​മാ​ദേ​വി​ക്ക് നാല് കു​ത്തു​ക​ളാ​ണ് ഏ​റ്റ​ത്. കൈ​യി​ല്‍ രണ്ടു കു​ത്തും മു​ഖ​ത്ത് ഒ​ന്നും ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്തും വ​യ​റി​ന്‍റെ ഭാ​ഗ​ത്തും കു​ത്തേ​റ്റു. ഇ​തി​ല്‍ കൈ​യി​ലേ​റ്റ കു​ത്താ​ണ് ഗു​രു​ത​ര​മാ​യ​ത്. കു​ത്തേ​റ്റ​തോ​ടെ ഈ ​ഭാ​ഗ​ത്തെ എ​ല്ലു​ക​ള്‍ പൊ​ട്ടി​പ്പോ​യി.

ഇ​വ​ര്‍​ക്കും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു. ര​മാ​ദേ​വി ഓ​ര്‍​ത്തോ ഐസിയു​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. കൃ​ഷ്ണ​ന്‍ നാ​യ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ശ്വ​സി​ക്കു​ന്ന​ത്. അ​തേ​സ​മ​യം നി​ല​യി​ല്‍ വ​ള​രെ​ച്ചെ​റി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts