മദ്യലഹരിയിലായിരുന്നു സാറേ..! തൃശൂരിലെത്തുന്ന രാഷ്ട്രപതിയെ വധിക്കുമെന്നു ഫോണില്‍ ഭീഷണി; പൂജാരി അറസ്റ്റില്‍

തൃ​ശൂ​ർ: നാ​ളെ തൃ​ശൂ​രി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ വ​ധി​ക്കു​മെ​ന്നു ഫോ​ണി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യ ക്ഷേ​ത്രം പൂ​ജാ​രി​യെ തൃ​ശൂ​രി​ൽ അ​റ​സ്റ്റു ചെ​യ്തു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് രാ​ഷ്ട്ര​പ​തി​യെ വ​ധി​ക്കു​മെ​ന്ന ഭീ​ഷ​ണി കോ​ൾ വ​ന്ന​ത്.

കോ​ൾ വ​ന്ന ഉ​ട​ൻ വി​ളി​ച്ച ന​ന്പ​ർ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും കു​ന്നം​കു​ളം എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ണ്‍​ വി​ളി​ച്ച​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ചി​റ​യ്ക്ക​ൽ ക്ഷേ​ത്രം പൂ​ജാ​രി ജ​യ​രാ​മ​നാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ചെ​യ്ത​താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും പോ​ലീ​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.

രാ​ഷ്ട്ര​പ​തി തൃശൂർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്പോ​ൾ ബോം​ബ് വച്ച് ത​ക​ർ​ക്കു​മെ​ന്നാ​ണ് ഇ​യാ​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു വി​ളി​ച്ചു പ​റ​ഞ്ഞ​ത്. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലു​ള്ള എ​തി​ർ​പ്പാ​ണ് ഇ​ത്ത​ര​ത്തി​ൽ ഫോ​ണ്‍​ വി​ളി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഫോ​ണ്‍ വ​ന്ന​യു​ട​ൻ പോ​ലീ​സും സ്പെ​ഷ​ൽ ബ്രാ​ഞ്ചും ഫോ​ണ്‍​വി​ളി​യു​ടെ ഉ​റ​വി​ട​ത്തി​നാ​യി വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തി പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ത​ന്നെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്നും, എ​ങ്കി​ലും രാ​ഷ്ട്ര​പ​തി​യു​ടെ സു​ര​ക്ഷ​യും തൃ​ശൂ​രി​ലേ​യും ഗു​രു​വാ​യൂ​രി​ലേ​യും സു​ര​ക്ഷാസ​ന്നാ​ഹ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കുമെന്നും പോലീസ് അറിയിച്ചു.ജ​യ​രാ​മ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Related posts