മൃഗീയമായ പീഡനം! നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 54കാരന്‍ റിമാന്‍ഡില്‍; വിവരം മറച്ചുവച്ച സ്കൂള്‍ അധ്യാപികയ്‌ക്കെതിരേയും കേസ്; സംഭവം കാക്കനാട്

rapeeeകാ​ക്ക​നാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 54 കാ​ര​നെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​ക്ക​നാ​ട് സു​ര​ഭി ന​ഗ​റി​ൽ വി​എ​സ്എ​ൻ​എ​ൽ റോ​ഡി​ൽ പൂ​മാ​ലി​യി​ൽ വീ​ട്ടി​ൽ ക​ബീ​ർ​ലാ​ൽ ആ​ണ് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ ഒ​രു​വ​ർ​ഷ​ത്തോ​ളം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം.​

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ മു​ത​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പ​ല​വ​ട്ടം ലൈം​ഗീക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ചൈ​ൽ​ലൈ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. മി​ക​ച്ച രീ​തി​യി​ൽ പ​ഠി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​താ​യ​തോ​ടെ അ​ധ്യാ​പി​ക പെ​ൺ​കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞെ​ങ്കി​ലും പീ​ഡ​ന വി​വ​രം ചൈ​ൽ​ഡ്‌​ലൈ​നെ​യോ പോ​ലീ​സി​ലോ അ​റി​യി​ച്ചി​ല്ല.

വി​വ​രം മ​റി​ച്ചു​വ​ച്ച സ്കൂ​ൾ അ​ധ്യാ​പി​ക​ക്കെ​തി​രേ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.​മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഇ​ല്ലാ​തി​രി​ക്കു​മ്പോ​ഴാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്. ക​ത്തി കാ​ട്ടി ഭീ​ഷണി​പ്പെ​ടു​ത്തി​യും മ​ദ്യം ബ​ലം പ്ര​യോ​ഗി​ച്ചു കു​ടിപ്പി​ച്ചും ക​ര​ഞ്ഞ​പ്പോ​ൾ വാ​യി​ൽ തു​ണി​തി​രു​കി​യും മൃ​ഗീ​യ​മാ​യാ​ണ് പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

Related posts