വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച അ​സി. സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി എ​റ​ണാ​കു​ളത്തെ പ്രമുഖ മാളിലെ സ്റ്റോ​ർ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച അ​തേ സ്ഥാ​പ​ന​ത്തി​ലെ അ​സി. സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ല്‍.

പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ അ​ന്തൂ​ര്‍​ക്കാ​ട് വീ​ട്ടി​ല്‍ ര​മേ​ഷ് കൃ​ഷ്ണ(31)​യെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള പ്ര​തി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ 19കാ​രി​യെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

താ​ന്‍ ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​ണെ​ന്നും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ ശേ​ഷം പ​രാ​തി​ക്കാ​രി​യെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി വി​ശ്വ​സി​പ്പി​ച്ച് മാ​ര്‍​ച്ച് ഒ​മ്പ​ത് മു​ത​ല്‍ ഏ​പ്രി​ല്‍ ആ​റ് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ വൈ​പ്പി​ന്‍ ബീ​ച്ചി​ലും ക​ച്ചേ​രി​പ്പ​ടി, ക​തൃ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും കൊ​ണ്ടു​പോ​യി പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment