കൊ​ച്ചി​യി​ൽ മോ​ഡ​ൽ കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി! കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു യു​വ​തി​യും മൂ​ന്നു യു​വാ​ക്ക​ളും അറസ്റ്റില്‍

കൊ​ച്ചി: മെ​ട്രോ ന​ഗ​ര​ത്തി​ൽ മോ​ഡ​ലി​നെ കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് വി​ധേ​യ​മാ​ക്കി. കൊ​ച്ചി സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു പീ​ഡ​നം.

സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളും ഒ​രു യു​വ​തി​യും അ​റ​സ്റ്റി​ലാ​യി.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന മോ​ഡ​ലും ഇ​വ​രു​ടെ സു​ഹൃ​ത്താ​യ യു​വ​തി​യും പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളും ന​ഗ​ര​ത്തി​ലെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യി​രു​ന്നു.

മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ മോ​ഡ​ൽ ബാ​റി​ൽ കു​ഴ​ഞ്ഞു​വീ​ണു. തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ മോ​ഡ​ലി​നെ കാ​റി​ൽ കൊ​ണ്ടു​പോ​യി.

ഈ ​സ​മ​യം ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഇ​വ​ർ​ക്കൊ​പ്പം കാ​റി​ൽ ക​യ​റി​യി​ല്ല. കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മോ​ഡ​ലി​നെ യു​വാ​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി.

പി​ന്നീ​ട് യു​വ​തി താ​മ​സി​ക്കു​ന്ന കാ​ക്ക​നാ​ട്ടെ വീ​ട്ടി​ൽ ഇ​റ​ക്കി​വി​ട്ടു. ദു​ര​നു​ഭ​വം മോ​ഡ​ൽ ത​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്തി​നോ​ട് പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

സു​ഹൃ​ത്തി​ന്‍റെ സു​ഹൃ​ത്ത് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment