റഫേൽ വിമാനം ഫുൾ ഒാപ്ഷനോ? വി​ല​കൂ​ടി​യ​തിന്‍റെ കാരണം കണ്ടെത്തി സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ത്യ​യും ഫ്രാ​ൻ​സു​മാ​യി ന​ട​ത്തി​യ റ​ഫേ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് ട്രോ​ള​ന്മ​ാരു​ടെ പ്ര​ധാ​ന വി​ഷ​യം. ഖ​ത്ത​ർ ഒ​രു വി​മാ​ന​ത്തി​ന് ഫ്രാ​ൻ​സി​ന് 700കോ​ടി രൂ​പ കൊ​ടു​ക്കു​ന്പോ​ൾ ഇ​ന്ത്യ 1500കോ​ടി രൂ​പ​യോ​ള​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. പ​ക്ഷെ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് ഇ​ന്ത്യ​യു​ടെ താത്​പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​ണെ​ന്നും അ​മി​ത വി​ല​യ്ക്കാ​ണ് അ​വ വാ​ങ്ങു​ന്ന​തെ​ന്ന വി​മ​ർ​ശ​നം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഫ്ര​ഞ്ച് ന​യ​ത​ന്ത്ര​കേ​ന്ദ്ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു. ഞാ​ൻ ചാ​യ വി​റ്റി​ട്ടു​ണ്ട്. പ​ക്ഷേ രാ​ജ്യ​ത്തെ വി​ൽ​ക്കി​ല്ല…’ എ​ന്നാ​ണ് മോ​ദി ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ ഇ​ട​പാ​ടി​നെ ട്രോ​ള​ന്മാ​ർ ന്യാ​യക​രി​ക്കു​ന്ന​ത് ര​സ​ക​ര​മാ​യാ​ണ്. ഒ​രു ട്രോ​ൾ ഇ​ങ്ങ​നെ​യാ​ണ്. ” ” ഖ​ത്ത​ർ ഒ​രു വി​മാ​ന​ത്തി​ന് ഫ്രാ​ൻ​സി​ന് 700കോ​ടി രൂ​പ കൊ​ടു​ക്കു​ന്പോ​ൾ ഭാ​ര​തം കൊ​ടു​ക്കു​ന്ന​ത് 1500കോ​ടി രൂ​പ​യോ​ള​മാ​ണ്, ഇ​തി​ൽ നി​ന്നു ത​ന്നെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ വ​ലി​യൊ​രു ആ​രോ​പ​ണ​മാ​യ രാ​ജ്യം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന കു​പ്ര​ചാ​ര​ണം ത​ക​ർ​ന്നു വീ​ഴു​ക​യാ​ണ്. സം​ഘ​മി​ത്ര​ങ്ങ​ളേ ,ഖ​ത്ത​ർ വാ​ങ്ങി​യ വി​മാ​നം ഇ​ര​ട്ടി വി​ല​യ്ക്ക് വാ​ങ്ങു​വാ​ൻ ഭാ​ര​ത​ത്തി​ന് ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ ന​രേ​ന്ദ്ര മോ​ദി​ജി​യു​ടെ ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ രാ​ജ്യം നേ​ടി​യ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ ആ​ണ് അ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്…..

മാ​ത്ര​മ​ല്ല ഭാ​ര​തം വാ​ങ്ങി​യ വി​മാ​ന​ത്തി​ന് Universal Serial Bus.2.1 എ​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ കൂ​ടി ഉ​ൾ​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.. മോ​ദി​ജി​യോ​ടു​ള്ള പ്ര​ത്യേക താ​ല്പ​ര്യ​ത്താ​ൽ Antilock Brake System കൂ​ടി ഉ​ൾ​ക്കൊള്ളി​ക്കാം എ​ന്നും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്….​അ​ങ്ങ​നെ നോ​ക്കു​ന്പോ​ൾ ഈ ​ഇ​ട​പാ​ട് രാ​ജ്യ​ത്തി​ന് ഗു​ണ​മേ വ​രു​ത്തൂ…

മോ​ദി വി​രോ​ധം മൂ​ത്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ നി​ങ്ങ​ളോ​ട് ഒ​രി​ക്ക​ലും പ​റ​യാ​ന് സാ​ധ്യ​ത​യി​ല്ലാ​ത്ത ഈ ​ക​രാ​റു​കൊ​ണ്ട് രാ​ജ്യ​ത്തി​നു​ള്ള സാ​ന്പ​ത്തി​ക ഗു​ണം എ​ന്താ​ന്ന് വ​ച്ചാ​ൽ ഖ​ത്ത​റി​നേ​ക്കാ​ൾ ഭാ​ര​തം അ​ധി​ക​മാ​യി ചെല​വി​ടു​ന്ന 27,000 കോ​ടി രൂ​പ സൂ​ക്ഷി​ക്കാ​ൻ ചു​രു​ങ്ങി​യ​ത് 4 മീ​റ്റ​ർ നീ​ള​വും വീ​തി​യു​മു​ള്ള 4 മു​റി​ക​ൾ വേ​ണം. അ​ത്ര​യും പ​ണ​ത്തി​നു സു​ര​ക്ഷ​കൊ​ടു​ക്കാ​ൻ ആ​യു​ധ​മേ​ന്തി​യ കു​റേ പ​ട്ടാ​ള​ക്കാ​ർ വേ​ണം.

ഈ ​ചി​ല​വെ​ല്ലാം കൂ​ടി ക​ണ​ക്കാ​ക്കി​യാ​ൽ ഈ 27000 ​കോ​ടി ഫ്രാ​ൻ​സി​നെ ഏ​ൽ​പ്പി​ക്കു​ന്ന​താ​ണ് ലാ​ഭം”. ആ​യു​ധ​ങ്ങ​ള​ട​ക്ക​മു​ള്ള സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ് വി​മാ​നം വാ​ങ്ങു​ന്ന​തെ​ന്ന വാ​ദ​ത്തി​നെ​തി​രേ​യും നി​ര​വ​ധി ട്രോ​ളു​ക​ൾ ഉ​ണ്ട്.

Related posts