തെ​രു​വ് നാ​യ ആക്രമണ​ത്തി​ൽ എ​ട്ടു പേ​ർ​ക്ക് ക​ടി​യേ​റ്റു ; കടിയേറ്റയാൾ നായയെ ഞെരിച്ചു കൊന്നു


ച​വ​റ: ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് തെ​രു​വ് നാ​യ അ​ക്ര​മ​ത്തി​ൽ പ​ത്തോ​ളം പേ​ർ​ക്ക് ക​ടി​യേ​റ്റു. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഓ​ടി​ന​ട​ന്ന് അ​ക്ര​മി​ച്ച നാ​യ​യെ ഒ​ടു​വി​ൽ ക​ടി​യേ​റ്റ​യാ​ൾ ഞെ​രി​ച്ചു കൊ​ന്നു. ഇ​ന്ന​ലെയാണ് നാ​ടി​നെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

തെ​ക്കും​ഭാ​ഗം ഉ​ദ​യാ​ദി​ത്യ​പു​രം ക്ഷേ​ത്രം മു​ത​ൽ കാ​ട​ൻ മൂ​ല​വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് നാ​യ​യു​ടെ അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. വീ​ട്ടു​പു​ര​യി​ട​ത്തി​ൽ നി​ന്ന​വ​രും, വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

ഷാ​നി ഭ​വ​ന​ത്തി​ൽ ഹ​ർ​ഷ​കു​മാ​ർ, ഭാ​ര്യ വ​ത്സ​ല, പു​ത്ത​ൻ വ​യ​ലി​ൽ ര​ഘു, ശ്രീ​ക​ണ്ഠ വി​ലാ​സം ധ​ന്യ, പു​തു​വ​ൽ വീ​ട്ടി​ൽ പ്ര​സ​ന്ന, കൊ​ച്ചു​പു​ര​യി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ, ദേ​വ​മം​ഗ​ലം രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, കു​ള​ങ്ങ​ര കി​ഴ​ക്ക​തി​ൽ രാ​ധ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തോ​ളം ഓ​ടി ന​ട​ന്നു അ​ക്ര​മാ​സ​ക്ത​മാ​യ നാ​യ കാ​യ​ൽ​വാ​ര​ത്ത് നി​ന്ന ഒ​രാ​ളെ ക​ടി​ച്ച​തോ​ടെ ഇ​യാ​ൾ നാ​യ​യെ ഞെ​രി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ തെ​ക്കും​ഭാ​ഗ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ചി​കി​ത്സ തേ​ടി. സം​ഭ​വ​മ​റി​ഞ്ഞ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment