രാ​ഹു​ൽ​ഗാ​ന്ധി വ്യാ​ഴാ​ഴ്ച തൃ​പ്ര​യാ​റി​ൽ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം; 2,500 പേ​ർ സ​ന്ദ​ർ​ശ​ക​രാ​യി സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി വ്യാ​ഴാ​ഴ്ച തൃ​പ്ര​യാ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തും. ദേ​ശീ​യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ൽ എ​ത്തു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ഫി​ഷ​ർ​മെ​ൻ പാ​ർ​ല​മെ​ന്‍റ് എ​ന്ന പേ​രി​ലു​ള്ള സ​മ്മേ​ള​നം.

അ​ഖി​ലേ​ന്ത്യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭ​യു​ടെ അം​ഗ​സം​ഖ്യ​യാ​യ 543 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 29 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഏ​ഴു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. നൂ​റു സൗ​ഹൃ​ദ പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​കും. കൂ​ടാ​തെ 2,500 പേ​ർ സ​ന്ദ​ർ​ശ​ക​രാ​യി സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ എ​ത്തും.

കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, പോ​ണ്ടി​ച്ചേ​രി, ല​ക്ഷ​ദ്വീ​പ്, ആ​ന്ധ്ര, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​വ​ലാ​തി​ക​ളും ച​ർ​ച്ച​ചെ​യ്യാ​ൻ ഇ​ത്ത​ര​മൊ​രു പാ​ർ​ല​മെ​ന്‍റ് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ഖി​ലേ​ന്ത്യാ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഓ​സ്റ്റി​ൻ ഗോ​മ​സ്, ജോ​സ് വ​ള്ളൂ​ർ, എ.​എം. അ​ലാ​വു​ദീ​ൻ എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts