തെ​​​രു​​​വി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട മൃഗങ്ങളോടു കരുണ കാട്ടി! സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ റഷ്യൻ സേന വെടിവച്ചുവീഴ്ത്തി

കീ​​​വ്: യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു തെ​​​രു​​​വി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട മൃ​​​ഗ​​​ങ്ങ​​​ളോ​​​ടു കാ​​​രു​​​ണ്യം കാ​​​ണി​​​ച്ച്, അ​​​വ​​​യ്ക്കു ഭ​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​നാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ യു​​​ക്രേ​​​നി​​​യ​​​ൻ സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​സേ​​​ന വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല​​​പ്പെ​​​ടു​​​ത്തി.

ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​ര​​​മാ​​​യ കീ​​​വി​​​നു സ​​​മീ​​​പ​​​മു​​​ള്ള ബു​​​ച്ച ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​ദാ​​​രു​​​ണ​​​വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.

ഈ ​​​മാ​​​സം നാ​​​ലി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കാ​​​ർ റി​​​പ്പ​​​യ​​​ർ ഷോ​​​പ്പ് ഉ​​​ട​​​മ സെ​​​ർ​​​ഹി ഉ​​​റ്റ്സി​​​മെ​​​ങ്കോ (25), ഹു​​​ക്ക വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ മാ​​​ക്സിം കു​​​സ്മെ​​​ങ്കോ (28), യു​​​ക്രെ​​​യ്നി​​​ലെ പ്ര​​​മു​​​ഖ ഐ​​​ടി ക​​​ന്പ​​​നി​​​യി​​​ൽ ലീ​​​ഡ് റി​​​ക്രൂ​​​ട്ട​​​റാ​​​യ അ​​​ന​​​സ്താ​​​സ്യ യെ​​​ല​​​ൻ​​​സ്ക (26) എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ബു​​​ച്ച​​​യു​​​ടെ ഒ​​​ട്ടു​​​മി​​​ക്ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും റ​​​ഷ്യ​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യെ​​​ങ്കി​​​ലും ഇ​​​തു വ​​​ക​​​വ​​​യ്ക്കാ​​​തെ​​​യാ​​​ണു സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ മൂ​​​ന്നം​​​ഗ​​​സം​​​ഘം തെ​​​രു​​​വി​​​ൽ അ​​​ല​​​യു​​​ന്ന മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ഭ​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ പു​​​റ​​​പ്പെ​​​ട്ട​​​ത്.

ഭ​​​ക്ഷ​​​ണം ന​​​ൽ​​​കി​​​യ​​​ശേ​​​ഷം ഉ​​​റ്റ്സി​​​മെ​​​ങ്കോ​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ പ​​​ദ്ധ​​​തി.

എ​​​ന്നാ​​​ൽ വീ​​​ടി​​​നു തൊ​​​ട്ട​​​ടു​​​ത്തു​​​വ​​​ച്ച്, റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ വാ​​​ഹ​​​നം ഇ​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​നു​ നേ​​​ർ​​​ക്കു തു​​​രു​​​തു​​​രാ നി​​​റ​​​യൊ​​​ഴി​​​ച്ചു.

ഉ​​​റ്റ്സി​​​മെ​​​ങ്കോ​​​യു​​​ടെ പി​​​താ​​​വി​​​ന്‍റെ ക​​​ണ്‍മു​​​ന്നി​​​ലാ​​​ണു സം​​​ഘ​​​ത്തി​​​നു​​​നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

വെ​​​ടി​​​വ​​​യ്പ് അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ന​​​ടു​​​ത്തേ​​​ക്കു പാ​​​ഞ്ഞെ​​​ത്തി​​​യ​​​പ്പോ​​​ൾ ക​​​ണ്ട​​​തു ദാ​​​രു​​​ണ​​​മാ​​​യ കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. മൂ​​​വ​​​രും മ​​​രി​​​ച്ചി​​​രു​​​ന്നു.

ഇ​​​വ​​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വീ​​​ടി​​​ന്‍റെ ബേ​​​സ്മെ​​​ന്‍റി​​​ലേ​​​ക്കു മാ​​​റ്റി. ഇ​​​വി​​​ടെ​​​യാ​​​ണു റ​​​ഷ്യ​​​ൻ ഷെ​​​ല്ലിം​​​ഗി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​നേ​​​ടാ​​​ൻ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്.

റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ, മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​വും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബേ​​​സ്മെ​​​ന്‍റി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തെ​​​ത്തി​​​ച്ചു സം​​​സ്ക​​​രി​​​ക്കാ​​​ൻ കു​​​ടും​​​ബ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

മ​​​ക​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു കാ​​​വ​​​ലാ​​​യി ഉ​​​റ്റ്സി​​​മെ​​​ങ്കോ ബേ​​​സ്മെ​​​ന്‍റി​​​ലു​​​ണ്ട്.

Related posts

Leave a Comment