വീ​ണ്ടും തി​രി​ച്ച​ടി! ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 50 രൂ​പ കൂ​ട്ടി;  വി​ല കൂ​ട്ടിയത്, ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ

കൊ​ച്ചി: ജ​ന​ത്തി​ന് ഇ​രു​ട്ട​ടി സ​മ്മാ​നി​ച്ചു​കൊ​ണ്ട് ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള​ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി. 50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ 14.2 കി​ലോ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 1060.50 രൂ​പ​യാ​യി. ര​ണ്ട് മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ദ്യം 50 രൂ​പ​യു​ടെ​യും പി​ന്നീ​ട് 3 രൂ​പ 50 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്.

2021 ഏ​പ്രി​ലി​ന് ശേ​ഷം ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 240 രൂ​പ​യി​ല​ധി​ക​മാ​ണ് വി​ല വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 3.50 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്തി​യ​തോ​ടെ ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലും ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 1,000 ക​ട​ന്നി​രു​ന്നു.

അ​തേ സ​മ​യം 19 കി​ലോ ഗ്രാം ​തൂ​ക്കം വ​രു​ന്ന വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വിലയിൽ നേ​രി​യ കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. 8.50 രൂ​പ​യാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 2027 രൂ​പ​യാ​യി.

Related posts

Leave a Comment