അവള്‍ ഉണര്‍ന്നാല്‍ പണിപാളും, അതിനാല്‍ അങ്ങനെ ചെയ്തില്ല..! ഭാര്യയും രണ്ടുമക്കളുമുള്ളയാള്‍ രേഖയുമൊപ്പം താമസം തുടങ്ങിയത് 2015 മുതല്‍; ഒടുവില്‍…

ന്യൂ​ഡ​ൽ​ഹി: പ​ങ്കാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ൽ​പ​ത്തി​യ​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മ​ൻ​പ്രീ​ത് സി​ങാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഗ​ണേ​ഷ് ന​ഗ​റി​ൽ രേ​ഖ റാ​ണി (35) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല​യ്ക്കു ശേ​ഷം ഇ​യാ​ൾ പ​ഞ്ചാ​ബി​ലേ​ക്കു ക​ട​ന്നി​രു​ന്നു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള മ​ൻ​പ്രീ​ത് 2015 മു​ത​ലാ​ണ് രേ​ഖ​യ്ക്കൊ​പ്പം താ​മ​സ​മാ​ക്കി​യ​ത്.

ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും സം​സാ​രി​ക്കു​ന്ന​തി​ൽ​നി​ന്നും അ​വ​രെ കാ​ണാ​ൻ പോ​കു​ന്ന​തി​ൽ​നി​ന്നും മ​ൻ​പ്രീ​തി​നെ രേ​ഖ വി​ല​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് രേ​ഖ​യെ ഒ​ഴി​വാ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്.

രാ​ത്രി രേ​ഖ​യു​ടെ മ​ക​ളെ ഉ​റ​ക്ക​ഗു​ളി​ക കൊ​ടു​ത്തു മ​യ​ക്കി​ക്കി​ട​ത്തി​യ ശേ​ഷം, നേ​ര​ത്തേ വാ​ങ്ങി​വ​ച്ച ക​ത്തി കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ക​ൾ ഉ​ണ​രു​മെ​ന്നു ഭ​യ​ന്ന് അ​തു വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു.

രേ​ഖ​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും കു​ത്തേ​റ്റെ​ന്നും വ​ല​തു​ക​യ്യി​ലെ ഒ​രു വി​ര​ൽ ഛേദി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും കൊ​ല​പാ​ത​ക​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ൻ​പ്രീ​തി​ന് പ്രേ​ര​ണ​യാ​യ​ത് ഡ​ൽ​ഹി​യി​ൽ‌ ന​ട​ന്ന ശ്ര​ദ്ധ വാ​ൽ​ക്ക​ർ‌ വ​ധ​മാ​ണ​മാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment