സ​മ്മ​ത​മി​ല്ലാ​തെ നി​ങ്ങ​ളു​ടെ ചി​ത്രം ഉ​പ​യോ​ഗി​ക്കു​ക​യോ മോ​ര്‍​ഫ് ചെ​യ്യു​ക​യോ ചെ​യ്താ​ല്‍, പി​ന്തു​ണ​യ്ക്കാനും ന​ട​പ​ടി​യെ​ടു​ക്കാനുമുള്ള ആ​ളു​ക​ള്‍ നമുക്ക് ചു​റ്റിലുമുണ്ട്: പോലീസിനോട് അകമഴിഞ്ഞ നന്ദി; രശ്മിക മന്ദാന

ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫെ​യ്ക്ക് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് പി​ന്നാ​ലെ പോ​ലീ​സി​നോ​ട് ന​ന്ദി പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം.

ഡ​ല്‍​ഹി പോ​ലീ​സി​നോ​ട് എ​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നു. ശ​രി​യാ​യ ഉ​ത്ത​ര​വാ​ദി​ക​ളെ പി​ടി​കൂ​ടി​യ​തി​ന് ന​ന്ദി. കൂ​ടാ​തെ എ​ന്നെ പി​ന്തു​ണ​ക്കു​ക​യും ഒ​പ്പം നി​ല്‍​ക്കു​ക​യും ചേ​ര്‍​ത്തു​പി​ടി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​രോ​ടും സ്‌​നേ​ഹം. പി​ന്നെ ആ​ണ്‍​കു​ട്ടി​ക​ളോ​ടും പെ​ണ്‍​കു​ട്ടി​ക​ളോ​ടും… ഞാ​ന്‍ ക​രു​തു​ന്ന​ത് ഇ​തൊ​രു ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യാ​ണ്. നി​ങ്ങ​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ നി​ങ്ങ​ളു​ടെ ചി​ത്രം ഉ​പ​യോ​ഗി​ക്കു​ക​യോ മോ​ര്‍​ഫ് ചെ​യ്യു​ക​യോ ചെ​യ്താ​ല്‍, നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ള്‍ നി​ങ്ങ​ളു​ടെ ചു​റ്റും ഉ​ണ്ടെ​ന്നു ര​ശ്മി​ക പ​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് പ്ര​ഫ​ഷ​ണ​ലാ​യ ഈ​മ​ണി ന​വീ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ശ്മി​ക​യു​ടെ ഡീ​പ്ഫേ​ക്ക് വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 500-ല​ധി​കം സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പോ​ലീ​സ് ന​വീ​നി​ലേ​ക്ക് എ​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം.

ആ​ന്ധ്ര ഗു​ണ്ടൂ​രി​ലെ പെ​ട​നാ​ണ്ടി​പ്പാ​ട് സ്വ​ദേ​ശി​യാ​ണ് 24 കാ​ര​നാ​യ ന​വീ​ന്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഇ​യാ​ള്‍ ര​ശ്മി​ക മ​ന്ദാ​ന​യു​ടെ പേ​രി​ല്‍ ഒ​രു ഫാ​ന്‍ പേ​ജ് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ല​ഭി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഡീ​പ്പ് ഫേ​ക്ക് വീ​ഡി​യോ ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് ലി​ഫ്റ്റി​ൽ ക​യ​റു​ന്ന മ​റ്റൊ​രു സ്ത്രീ​യു​ടെ വീ​ഡി​യോ​യി​ല്‍ ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ മു​ഖം മോ​ർ​ഫ് ചെ​യ്ത് ചേ​ര്‍​ത്താ​ണ് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്യൂ​വെ​ന്‍​സ​റു​ടെ വീ​ഡി​യോ വ​ച്ചാ​ണ് ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ്പ് ഫേ​ക്ക് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്.

ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ സ​മാ​ന കേ​സു​ക​ൾ വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ ആ​ലി​യ ഭ​ട്ട്, കി​യാ​ര അ​ദ്വാ​നി, കാ​ജോ​ൾ, ദീ​പി​ക പ​ദു​ക്കോ​ൺ തു​ട​ങ്ങി​യ​വ​രു​ടെ​യും വ്യാ​ജ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ആ​രൊ​ക്കെ​യോ നി​ർ​മി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. രശ്മി​ക സം​ഭ​വം പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ ഉ​പ​യോ​ക്താ​വ് ത​ന്‍റെ അ​ക്കൗ​ണ്ട് ഡീ​ലി​റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment