അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: വി​പ​ണി​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന​യ്ക്കെ​ത്തി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ. ഇ​ര​വി​പു​രം, വ​ഞ്ചി​ക്കോ​വി​ൽ, ശ്രീ​ന​ഗ​ർ 73, മേ​ല​ച്ചു​വി​ള തൊ​ണ്ടി​ലി​ൽ വീ​ട്ടി​ൽ ദീ​പു(38)​വി​നെ​യാ​ണ് കൊ​ല്ലം എ​സി​പി ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് ടീ​മും ഇ​ര​വി​പു​രം പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ20​ന് കൊ​ല്ലം സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മും ഇ​ര​വി​പു​രം പോ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഒ​ന്നാം പ്ര​തി​യാ​യ ആ​ദ​ർ​ശി​ന്‍റെ വ​ഞ്ചി​ക്കോ​വി​ലി​ലു​ള്ള വീ​ട്ടി​ലും ര​ണ്ട് കാ​റു​ക​ളി​ലും നി​ന്നാ​യി വി​പ​ണി​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 66 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ദീ​പു ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​യാ​ൾ സ​മാ​ന​കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ ആ​ളാ​ണ്.

ഇ​യാ​ൾ വീ​ണ്ടും ക​ച്ച​വ​ടം തു​ട​ങ്ങി​യ​താ​യി യോ​ദ്ധാ​വ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്.
ഇ​ര​വി​പു​രം ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ര​വി​പു​രം പോ​ലീ​സും എ​സ്ഐ ര​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment