നെ​ല്ല് പു​ഴു​ങ്ങി അ​രി​യാ​ക്കു​ന്ന​ത് ക​ണ്ട​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ; പു​ന്നെ​ല്ലി​ന്‍റെ പാ​യ​സം ന​ൽ​കി കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച് ക​ർ​ഷ​ക​രും

എ​ലി​ക്കു​ളം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ഇ​നി​യും നെ​ൽ​കൃ​ഷി​യെ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നൊ​ഴു​കും തോ​ടി​ന്‍റെ ഓ​ര​ത്തു​ള്ള കാ​പ്പു​ക​യം പാ​ട​ശേ​ഖ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ നെ​ല്ല് പു​ഴു​ങ്ങി അ​രി​യാ​ക്കി മാ​റ്റു​ന്ന പ്രാ​യോ​ഗി​ക പ​ഠ​ന പ​രി​പാ​ടി ഒ​രു​ക്കി.

പൂ​ർ​ണ​മാ​യും ത​വി​ട് നീ​ക്കാ​ത്ത ആ​രോ​ഗ്യ​പ്ര​ദ​വും പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തു​മാ​യ എ​ലി​ക്കു​ളം റൈ​സി​ന്‍റെ നി​ർ​മാ​ണ രീ​തി​യാ​ണ് മു​തി​ർ​ന്ന നെ​ൽ​ക്ക​ർ​ഷ​ക​നാ​യ മ​ണ്ഡ​പ​ത്തി​ൽ എം.​എം. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ​ത്. എ​ലി​ക്കു​ളം സെ​ന്‍റ് മാ​ത്യൂ​സ് യു​പി, എ​ൽ​പി സ്‌​കൂ​ളു​ക​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് ഗ്രീ​ൻ ആ​ർ​മി കേ​ഡ​റ്റു​ക​ൾ പ്രാ​യോ​ഗി​ക പ​ഠ​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ എ.​ജെ. അ​ല​ക്‌​സ് റോ​യ്, ആ​തി​ര സോ​ജ​ൻ, സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ മാ​യാ എം. ​മെ​ർ​ലി​ൻ, ആ​ലീ​സ് ജോ​സ​ഫ്, ക്രി​സ്റ്റോ ജോ​ൺ, സ്റ്റു​ഡ​ന്‍റ്സ് ഗ്രീ​ൻ ആ​ർ​മി ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ൻ​സ​ൺ ദീ​പ​ക്, ജി​യാ ജോ​ബി​ൻ, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ൻ ഞാ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, ത​ളി​ർ എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത സെ​ക്ര​ട്ട​റി വി​ത്സ​ൻ മാ​ത്യു പാ​മ്പൂ​രി​ക്ക​ൽ, സ​ജ​ൻ ചെ​ഞ്ചേ​രി​ൽ, സെ​ബാ​സ്റ്റ്യ​ൻ കു​ന്ന​ത്തു​പു​ര​യി​ടം, മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ, ജോ​സ് ജേ​ക്ക​ബ് കൊ​ല്ലം​പ​റ​മ്പി​ൽ, പി.​എ​സ്. പ്ര​ശാ​ന്ത് പാ​ലാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ഷ​ര​ഹി​ത എ​ലി​ക്കു​ളം റൈ​സ് ത​ളി​ർ എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് എ​ലി​ക്കു​ളം റൈ​സി​നാ​ൽ തീ​ർ​ത്ത പു​ന്നെ​ല്ലി​ൻ പാ​യ​സ​വും സ്‌​കൂ​ളി​ന് ക​ഞ്ഞി​ക്കും പാ​യ​സ​ത്തി​നു​മു​ള്ള അ​രി​യും സ​മ്മാ​നി​ച്ചാ​ണ് കു​രു​ന്നു​ക​ളെ ക​ർ​ഷ​ക​ർ യാ​ത്ര​യാ​ക്കി​യ​ത്.

Related posts

Leave a Comment