ഓഫ് സ്പിന്നർ രോഹിത് ഓപ്പണറായ വല്ലാത്തൊരു കഥ…

 

രോ​ഹി​ത് ശ​ർ​മ, പേ​രു കേ​ൾ​ക്കു​ന്പോ​ൾ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പ​ന്ത് വേ​ലി​ക്കെ​ട്ട് ക​ട​ക്കു​ന്ന​താ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​തെ, പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ ഓ​പ്പ​ണ​റാ​ണ് രോ​ഹി​ത് ശ​ർ​മ.

എ​തി​ർ ബൗ​ള​ർ​മാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി രോ​ഹി​ത് മാ​റാ​നു​ള്ള കാ​ര​ണം ദി​നേ​ശ് ലാ​ഡ് എ​ന്ന പ​രി​ശീ​ല​ക​നാ​ണ്. പ​ക്ഷേ, കു​ഞ്ഞു രോ​ഹി​ത്തി​ന്‍റെ ബാ​റ്റിം​ഗ് ക​ണ്ട​ല്ല ദി​നേ​ശ് ലാ​ഡ് ആ​ദ്യം ഇ​ഷ്ട​പ്പെ​ട്ട​ത്. മ​റി​ച്ച് ഓ​ഫ് സ്പി​ന്നാ​യി​രു​ന്നു.

മു​ത്ത​ച്ഛ​നും അ​ങ്കി​ൾ ര​വി​യു​മാ​ണ് രോ​ഹി​ത്തി​നെ ദി​നേ​ശ് ലാ​ഡി​ന്‍റെ ബോ​റിവല്ലിയി​ലെ ക്രി​ക്ക​റ്റ് ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ഓ​ഫ് സ്പി​ന്നി​ൽ മി​ക​വ് തെ​ളി​യി​ച്ച രോ​ഹി​ത്തി​നെ സ്വാ​മി വി​വേ​കാ​ന​ന്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ൻ ര​വി ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ളി​ലെ ഫീ​സി​ൽ ഇ​ള​വും മേ​ടി​ച്ചു ന​ൽ​കി. വൈ​കാ​തെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ്ണി​ലു​ണ്ണി​യാ​യി ഓ​ഫ് സ്പി​ന്ന​ർ രോ​ഹി​ത്. ഓ​ഫ് സ്പി​ന്നി​ലൂ​ടെ സ്കൂ​ൾ ത​ല​ത്തി​ൽ ശോ​ഭി​ച്ചു നി​ൽ​ക്കു​ന്പോ​ഴാ​ണ് ഒ​രു​ ദി​വ​സം രോ​ഹി​ത് നെ​റ്റ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന​ത് ദി​നേ​ശ് ര​വി ക​ണ്ട​ത്.

ബാ​റ്റിം​ഗി​ൽ രോ​ഹി​ത്തി​ന്‍റെ ക​ഴി​വ് മ​ന​സി​ലാ​ക്കി​യ ര​വി അ​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ വ​ഴി രോ​ഹി​ത്തി​ന് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി തീ​വ്ര​ശ്ര​മം ന​ട​ത്തി. മും​ബൈ സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റാ​യ​തോ​ടെ രോ​ഹി​ത്തി​ന്‍റെ വ​ഴി പ​തു​ക്കെ തെ​ളി​ഞ്ഞു.

2007ൽ ​അ​യ​ർ​ല​ൻ​ഡി​നെ​തി​രേ ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​പ്പോ​ൾ ഏ​ഴാം ന​ന്പ​ർ ബാ​റ്റ​റാ​യി​രു​ന്നു രോ​ഹി​ത്. ബാ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്നി​ല്ല. 2007 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ യു​വ​രാ​ജ് സിം​ഗ് സ്റ്റൂ​വ​ർ​ട്ട് ബ്രോ​ഡി​ന്‍റെ ഓ​വ​റി​ൽ ആ​റ് സി​ക്സ് നേ​ടി​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം.

അ​വി​ടെ​യും ഏ​ഴാം ന​ന്പ​റി​നു മാ​റ്റ​മി​ല്ലാ​യി​രു​ന്നു, ക്രീ​സി​ൽ എ​ത്തേ​ണ്ടി​വ​ന്നു​മി​ല്ല. 2013ൽ ​ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​പ്പോ​ൾ വി​ൻ​ഡീ​സി​നെ​തി​രേ ആ​റാം ന​ന്പ​റി​ൽ ഇ​റ​ങ്ങി 177 റ​ണ്‍സു​മാ​യി ക​ളി​യി​ലെ താ​ര​മാ​യി. പി​ന്നീ​ട് മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ഇ​ന്ത്യ​യു​ടെ വി​ശ്വ​സ്ത ഓ​പ്പ​ണ​ർ റോ​ളി​ലെ​ത്തി.

സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ക്രി​ക്ക​റ്റ് പ​ഠി​ക്കാ​നാ​യി വീ​ടുവി​ട്ട് ആ​ന്‍റി​ക്ക് ഒ​പ്പ​മാ​ണ് താ​മ​സി​ച്ച​തെ​ങ്കി​ൽ രോ​ഹി​ത് ശ​ർ​മ​യ്ക്ക് സം​ഭ​വി​ച്ച​ത് മ​റ്റൊ​രു കാ​ര്യം. രോ​ഹി​ത്തി​ന്‍റെ മു​ത്ത​ച്ഛ​ൻ കു​ഞ്ഞു രോ​ഹി​തി​നെ ത​ന്‍റെ ഒ​പ്പം പാ​ർ​പ്പി​ച്ചാ​യി​രു​ന്നു ക്രി​ക്ക​റ്റ് പ​ഠി​പ്പി​ച്ച​ത്.

രോ​ഹി​ത്തി​ന്‍റെ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത കാ​ര്യ​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, മു​ത്ത​ച്ഛ​ൻ പ​റ​ഞ്ഞാ​ൽ അ​തി​ന് അ​പ്പു​റം രോ​ഹി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ല. മ​ല​യാ​ള സി​നി​മ​യി​ലെ അ​ഞ്ഞൂ​റാ​ന്‍റെ രീ​തി എ​ന്നു​വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

അ​ങ്ങ​നെ 12-ാം വ​യ​സി​ൽ രോ​ഹി​ത് ത​ന്‍റെ മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​ക്കും അ​ങ്കി​ൾ ര​വി​ക്കു​മൊ​പ്പം താ​മ​സ​മാ​രം​ഭി​ച്ചു. രോ​ഹി​ത്തി​ന്‍റെ ക്രി​ക്ക​റ്റ് പ​ഠ​ന​ത്തി​നാ​യി മു​ട​ക്കാ​ൻ​മാ​ത്രം പ​ണം അ​വ​ർ​ക്കി​ല്ലാ​യി​രു​ന്നു എ​ന്ന​തും മ​റ്റൊ​രു കാ​ര്യം. ക​ടം മേ​ടി​ച്ചും പ​ണ​യം​വ​ച്ചും രോ​ഹി​ത്തി​നെ അ​വ​ർ ക്രി​ക്ക​റ്റ് പ​ഠി​പ്പി​ച്ചു.

അ​തേ രോ​ഹി​ത് ഇ​പ്പോ​ൾ 140 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ മൂ​ന്നാം ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ട്രോ​ഫി എ​ന്ന സ്വ​പ്ന​ഭാ​ര​വു​മാ​യി ദേ​ശീ​യ ടീ​മി​നെ ന​യി​ക്കു​ന്നു. കു​ഞ്ഞു​നാ​ൾ മു​ത​ൽ പ്ര​തീ​ക്ഷാ​ഭാ​രം തോ​ളി​ലേ​റ്റി​യ രോ​ഹി​ത് 140 കോ​ടി​യു​ടെ സ്വ​പ്നം സ​ഫ​ല​മാ​ക്ക​ട്ടെ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്രാ​ർ​ഥ​ന.

Related posts

Leave a Comment