കൂ​ട്ടു​കാ​ര​ൻ മുമ്പിലി​രു​ന്നു; രോ​ഹി​ത്ത് പി​ന്നി​ലും..! വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച രോ​ഹി​ത്ത് ദേ​ശീ​യ ബാ​സ്ക​റ്റ് ബോ​ൾ ചാമ്പ്യന്‍

പു​ത്തൂ​ർ: വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ തൃ​ശൂ​ർ ന​ട​ത്ത​റ സ്വ​ദേ​ശി​യും. കു​മാ​ര​പു​രം തെ​ക്കൂ​ട്ട് ര​വിയുടെ മ​ക​ൻ രോ​ഹി​ത്ത്(24) ആ​ണ് മ​രി​ച്ച​ത്.

കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു രോ​ഹി​ത്ത്. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ അ​ധ്യാ​പി​ക​യാ​യ ല​ത​യാ​ണ് അ​മ്മ. ദേ​ശീ​യ ബാ​സ്ക​റ്റ് ബോ​ൾ ചാ​ന്പ്യ​നാ​ണ് രോ​ഹി​ത്ത്. സ​ഹോ​ദ​രി ര​ശ്മി.

സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ ജോ​ലി ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് കൂ​ട്ടു​കാ​ര​നൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു. ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ കൂ​ട്ടു​കാ​ര​ന് മു​ന്പി​ലാ​ണ് സീ​റ്റ് ല​ഭി​ച്ച​ത്.

രോ​ഹി​ത്തി​ന് പി​ന്നി​ലും. ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത് രോ​ഹി​ത്ത് ഇ​രു​ന്ന ഭാ​ഗ​ത്തേ​ക്കാ​ണ്. ബ​സി​ന്‍റെ ഭാ​ഗം മു​ഴു​വ​ൻ ത​ക​ർ​ന്നു.

അ​പ​ക​ട​ത്തി​ൽപ്പെട്ട​തോ​ടെ കൂ​ട്ടു​കാ​ര​നാ​ണ് വീ​ട്ടി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് വീ​ട്ടി​ൽ നി​ന്ന് പോ​യ​ത്.

Related posts

Leave a Comment