അ​ധ്യാ​പി​ക​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും  അറസ്റ്റിൽ ; ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​മാ​ണു മകൾ മരിച്ചതെന്ന പരാതിയിലാണ ്അറസ്റ്റ്

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക പേ​ര്യ വ​ര​യാ​ൽ പാ​റ​ത്തോ​ട്ടം റോ​ണി കെ. ​മാ​ത്യു(30) പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പേ​ര്യ ചെ​റു​വ​ത്ത് വി​നീ​ത്(31), ഭ​ർ​തൃ​പി​താ​വ് വി​ത്സ​ണ്‍(63)​എ​ന്നി​വ​രെ ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. റോ​ണി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​മാ​ണെ​ന്നു ആ​രോ​പി​ച്ച് അ​മ്മ ഷീ​ല​യും സ​ഹോ​ദ​ര​ൻ ടോ​ണി​യും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഭ​ർ​തൃ​വീ​ടി​നു പ​രി​സ​ര​ത്തു​വ​ച്ചാ​ണ് ഒ​രു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ അ​മ്മ​യു​മാ​യ റോ​ണി​ക്ക് പൊ​ള്ള​ലേ​റ്റ​ത്. പി​റ്റേ​ന്നു പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

വീ​ടി​നു പു​റ​ത്തു​ള്ള ശു​ചി​മു​റി​യി​ൽ​നി​ന്നു ദേ​ഹ​ത്തു തീ​പ​ട​ർ​ന്ന ശ​രീ​ര​വു​മാ​യി ഓ​ടു​ന്ന നി​ല​യി​ലാ​ണ് റോ​ണി​യെ വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ക​ണ്ട​ത്. അ​ധ്യാ​പി​ക ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts