ഈ നിലയില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തന്നെ ഇല്ലാതാകും! യു​ഡി​എ​ഫ് വി​ടു​ന്ന​താ​ണു ന​ല്ല​തെ​ന്ന് ആ​ർ​എ​സ്പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ൽ തു​​​ട​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് ആ​​​ർ​​​എ​​​സ്പി​​​ക്കു രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി ന​​​ഷ്ടം മാ​​​ത്രം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ വി​​​മ​​​ർ​​​ശ​​​നം.

പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു പാ​​​ഠം ഉ​​​ൾ​​​ക്കൊ​​​ണ്ടു തി​​​രു​​​ത്താ​​​ൻ യു​​​ഡി​​​എ​​​ഫി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​നു സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഈ ​​​നി​​​ല​​​യി​​​ൽ ആ​​​ർ​​​എ​​​സ്പി മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ അ​​​ടി​​​ത്ത​​​റ ത​​​ന്നെ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ നേ​​​താ​​​ക്ക​​​ൾ രൂക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

തോ​​​ൽ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു യു​​​ഡി​​​എ​​​ഫ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യു​​​ടെ പേ​​​രി​​​ൽ മു​​​ന്ന​​​ണി മാ​​​റ​​​ണ​​​മെ​​​ന്നൊ​​​ക്കെ പ​​​റ​​​യു​​​ന്ന​​​തു ന​​​ല്ല രാ​​​ഷ്‌​​​ട്രീ​​​യ നി​​​ല​​​പാ​​​ട​​​ല്ലെ​​​ന്നും ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​എ.​​​ അ​​​സീ​​​സ് പ​​​റ​​​ഞ്ഞു.

നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​മ​​​ർ​​​ശ​​​നം പാ​​​ർ​​​ട്ടി​​​യും യു​​​ഡി​​​എ​​​ഫും ന​​​ന്നാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. അ​​​തി​​​നു​​​ശേ​​​ഷം വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും അ​​​സീ​​​സ് പ​​​റ​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യും മ​​​റ്റു രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഓ​​​ഗ​​​സ്റ്റ് ഒ​​​ൻ​​​പ​​​തി​​​നു വി​​​ശാ​​​ല​​​മാ​​​യ നേ​​​തൃ​​​യോ​​​ഗം ചേ​​​രാ​​​നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു.

കോ​​​ണ്‍​ഗ്ര​​​സി​​​നു രാ​​​ഷ്‌​​​ട്രീ​​​യ ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യി​​​ല്ലെ​​​ന്നും കൂ​​​ട്ടാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്താ​​​ൻ പോ​​​ലും ക​​​ഴി​​​യാ​​​ത്ത വി​​​ധം കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി ദു​​​ർ​​​ബ​​​ല​​​മാ​​​ണെ​​​ന്നും നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ യു​​​ഡി​​​എ​​​ഫ് സം​​​വി​​​ധാ​​​നം ശി​​​ഥി​​​ല​​​മാ​​​കും.

കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ അ​​​പ്പോ​​​ൾ മു​​​ന്ന​​​ണി വി​​​ടു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​മെ​​​ന്നാ​​​ണ് പൊ​​​തു​​​വി​​​ലു​​​ള്ള ധാ​​​ര​​​ണ.

‘അവധിയെടുക്കല്‍ വ്യക്തിപരം’

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്ന് അ​​​വ​​​ധി എ​​​ടു​​​ത്ത​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ർ​​​ന്നാ​​ണെ​​ന്ന് ​ആ​ര്‍​എ​സ്പി നേ​താ​വ് ഷി​​​ബു ബേ​​​ബി ജോ​​​ണ്‍.

പാ​​​ർ​​​ട്ടി​​​യെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​രു തീ​​​രു​​​മാ​​​ന​​​വും ത​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്ന് ഉ​​​ണ്ടാ​​​വി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സി​​​ൽ ഇ​​​പ്പോ​​​ൾ വ​​​ന്ന മാ​​​റ്റം ചെ​​​റു​​​താ​​​യി കാ​​​ണു​​​ന്നി​​​ല്ലെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

Related posts

Leave a Comment