‘കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് ന​ട​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ക​ണ്ണ​ട​ച്ചു, പോ​ലീ​സ് ഓ​ഫീ​സ​റാ​യ ത​നി​ക്ക് പോ​ലും ദു​ര​നു​ഭ​വം ഉ​ണ്ടാ​യി, ഇ​വി​ടെ സ്ത്രീ ​സു​ര​ക്ഷ​യി​ല്ല’: വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ്ര​സം​ഗ​വു​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ആ​ര്‍. ശ്രീ​ലേ​ഖ. കേ​ര​ള​ത്തി​ല്‍ ലൗ ​ജി​ഹാ​ദ് ന​ട​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ക​ണ്ണ​ട​ച്ച​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ല്‍ സ്ത്രീ ​സു​ര​ക്ഷ​യി​ല്ലാ​ത്ത​തെ​ന്നാ​ണ് ശ്രീ​ലേ​ഖ​യു​ടെ പ്ര​സം​ഗം. ശാ​സ്ത​മം​ഗ​ല​ത്ത് ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത  പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ വി​വാ​ദ പ്ര​സം​ഗം.​പ​രി​പാ​ടി​ക്കി​ടെ സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വെ​യാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ പ്ര​സ്താ​വ​ന.

ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റാ​യ ത​നി​ക്ക് പോ​ലും ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​പ്പോ​ൾ ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ല. ഡി​ജി​പി പോ​ലും കൂ​ടെ നി​ന്നി​ല്ല. കാ​ര​ണം രാ​ഷ്ട്രീ​യ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലെ ഡി​ജി​പി​ക്ക് ത​ന്‍റെ കൂ​ടെ നി​ൽ​ക്കാ​നാ​വൂ എ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ ഒ​രു മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്ക് ദു​ര​നു​ഭ​വം ഉ​ണ്ടാ​യി. സ്വ​ന്തം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു. പോ​ലീ​സി​ന്‍റെ പ​രാ​തി സെ​ല്ലി​ൽ നേ​രി​ട്ട് വി​ളി​ച്ചി​ട്ട് പോ​ലും സ​ർ​ക്കാ​ർ എ​ന്ത് ന​ട​പ​ടി​യാ​ണ് എ​ടു​ത്ത​ത്. ഇ​താ​ണ് കേ​ര​ള​ത്തി​ന്‍റെ അ​വ​സ്ഥ​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment