നാ​​ടി​​നെ​​യും ജ​​ന​​ങ്ങ​​ളെ​​യും മ​​റ​​ന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത് പാർട്ടി അജണ്ടകളെന്ന് ഉമ്മൻചാണ്ടി

വൈ​​ക്കം: ജ​​ന​​ങ്ങ​​ളു​​ടെയും രാ​​ജ്യ​​ത്തി​​ന്‍റെ​​യും അ​​ജ​​ൻ​​ഡ​​യ​​ല്ല ആ​​ർ​​എ​​സ്എ​​സി​​ന്‍റെ അ​​ജ​​ൻ​​ഡ​​യാ​​ണ് കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി.

പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ​​യും കേ​​ന്ദ്ര -സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ടെ ജ​​ന​​ദ്രോ​​ഹ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യും ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ ജാ​​ഥ വൈ​​ക്കം ​ചെ​​ന്പ് കാ​​ട്ടി​​ക്കു​​ന്നി​​ൽ ജാ​​ഥ ക്യാ​​പ്റ്റ​​ൻ കോ​​ട്ട​​യം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പി​​നു പ​​താ​​ക കൈ​​മാ​​റി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു ​പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

രാ​​ജ്യ​​വും സം​​സ്ഥാ​​ന​​വും അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ സ്ഥി​​തി​​വി​​ശേ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്പോ​​ഴും നാ​​ടി​​നെ​​യും ജ​​ന​​ങ്ങ​​ളെ​​യും മ​​റ​​ന്നു പാ​​ർ​​ട്ടി അ​​ജ​​ൻ​ഡ​​ക​​ളാ​​ണു പി​​ണ​​റാ​​യി വി​​ജ​​യ​​നും ന​​രേ​​ന്ദ്ര മോ​​ദി​​യും ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​പി. സി​​ബി​​ച്ച​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ട്ട​​യം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ന​​യി​​ക്കു​​ന്ന 18 ദി​​വ​​സം നീ​​ളു​​ന്ന ജാ​​ഥ ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യാ​​ണ് പ​​ദ​​യാ​​ത്ര ജി​​ല്ല​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന​​ത്. വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ന്ന് ജാ​​ഥ ഇ​​ല്ല. നാ​​ളെ തു​​ട​​രും.

ച​​ട​​ങ്ങി​​ൽ ബി​​ഡി​​ജെ​എ​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​സ്.​​ഡി. സു​​രേ​​ഷ് ബാ​​ബു പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച് കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ത്വം സ്വീ​​ക​​രി​​ച്ചു. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, കെ.​​സി. ജോ​​സ​​ഫ് എം​​എ​​ൽ​​എ, കെ. ​​ബാ​​ബു, ടോ​​മി ക​​ല്ലാ​​നി, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, ല​​തി​​കാ സു​​ഭാ​​ഷ്, പി.​​ആ​​ർ. സോ​​ന തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment