ശ​ബ​രി റെ​യി​ൽ​പാ​ത ത​ല​സ്ഥാ​ന​ത്തേ​ക്ക് നീ​ട്ടാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ; സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ പ​ണ​മി​ല്ലാ​ത്ത സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ നീ​ളം കൂ​ട്ടു​ന്ന​തെ​ന്തി​ന്?

കോ​ട്ട​യം: ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം വ​ന്നി​ട്ട് 27 വ​ര്‍ഷ​മാ​കു​ന്പോ​ൾ പാ​ത തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടാ​ൻ ശ്ര​മ​മാ​രം​ഭി​ച്ചി​രി​ക്കു​ന്നു. അ​ങ്ക​മാ​ലി മു​ത​ല്‍ എ​രു​മേ​ലി വ​രെ 111 കി​ലോമീറ്റർ ദൈ​ര്‍ഘ്യ​മു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍ക്കാ​രാ​ണ് പാ​ത തി​രു​വ​ന​ന്ത​പു​രം വ​രെ നീ​ട്ടാ​ൻ നീ​ക്ക​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി റെ​യി​ല്‍പാ​ത തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​നു കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം ശി​പാ​ര്‍ശ ചെ​യ്തി​രു​ന്നു. കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ​യും കേ​ന്ദ്ര റെ​യി​ല്‍വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​ണു കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ്.

കാ​ല​ടി മു​ത​ല്‍ എ​രു​മേ​ലി വ​രെ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ന്‍ പ​ണ​മി​ല്ലാ​ത്ത സ​ര്‍ക്കാ​രാ​ണു പ​ദ്ധ​തി​ക്ക് നീ​ളം കൂ​ട്ടി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത്. എ​രു​മേ​ലി വ​രെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍കാ​നും പ​ദ്ധ​തി വി​പു​ലീ​ക​ര​ണം പി​ന്നീ​ട് മ​തി​യെ​ന്നു​മാ​ണ് റെ​യി​ല്‍വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ താ​ല്‍പ​ര്യം.

അ​ങ്ക​മാ​ലി മു​ത​ല്‍ എ​രു​മേ​ലി വ​രെ 111 കിലോ​മീ​റ്ററാ​ണ് ദൈ​ര്‍ഘ്യം. ഇ​തി​ല്‍ എ​ട്ടു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് റെ​യി​ല്‍വേ ഭൂ​മി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​ത​യ്ക്കാ​യി ഭൂ​മി വി​ട്ടു​കൊ​ടു​ത്ത 2,862 കു​ടും​ബ​ങ്ങ​ള്‍ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ കാ​ല്‍നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ര്‍വേ​ക്ക​ല്ല് സ്ഥാ​പി​ച്ച ഭൂ​മി വി​ല്‍ക്കാ​നോ പ​ണ​യ​പ്പെ​ടു​ത്താ​നോ ക​ഴി​യാ​ത്ത സ്ഥി​തി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​ങ്ക​മാ​ലി മു​ത​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​രം വ​രെ 70 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് സ​ര്‍വേ​ക്ക​ല്ലു​ക​ളു​ള്ള​ത്. സ്ഥ​ല​മെ​ടു​പ്പ് ഓ​ഫീ​സു​ക​ള്‍ വീ​ണ്ടും തു​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍. എ​ന്നാ​ൽ, ഇ​തി​നു​ള്ള പ​ണം എ​ങ്ങ​നെ ന​ൽ​കു​മെ​ന്ന് സ​ര്‍ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.

കാ​ല​ടി, പെ​രു​മ്പാ​വൂ​ര്‍, ഓ​ട​ക്കാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം, തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം, രാ​മ​പു​രം, ഭ​ര​ണ​ങ്ങാ​നം, ചെ​മ്മ​ല​മ​റ്റം, കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡ്, എ​രു​മേ​ലി എ​ന്നി​വ​യാ​ണ് നി​ല​വി​ലെ നി​ര്‍ദി​ഷ്ട സ്റ്റേ​ഷ​നു​ക​ള്‍.എ​രു​മേ​ലി​യി​ല്‍നി​ന്നും നെ​ടു​മ​ങ്ങാ​ട് വ​രെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ടി​വ​രും. അ​നേ​കം വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​രും. പ​മ്പ, അ​ച്ച​ന്‍കോ​വി​ല്‍ ഉ​ള്‍പ്പെ​ടെ വി​വി​ധ ന​ദി​ക​ളി​ല്‍ പു​തി​യ പാ​ല​ങ്ങ​ള്‍ നി​ര്‍മി​ക്കേ​ണ്ടി​വ​രും.

എ​രു​മേ​ലി മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം വ​രെ 160 കി​ലോ​മീ​റ്റ​ർ നി​ര്‍ദി​ഷ്ട​പാ​ത​യി​ല്‍ 13 സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ശ​ബ​രി റെ​യി​ല്‍പാ​ത എ​രു​മേ​ലി​യി​ല്‍നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടു​ന്നി​ന്‍റെ പ്രാ​ഥ​മി​ക സ​ര്‍വേ 2013ല്‍ ​റെ​യി​ല്‍വേ ന​ട​ത്തി​യി​രു​ന്നു. എ​രു​മേ​ലി, അ​ത്തി​ക്ക​യം, പെ​രി​നാ​ട് റോ​ഡ്, പ​ത്ത​നം​തി​ട്ട, കോ​ന്നി, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, അ​ഞ്ച​ല്‍, കി​ളി​മാ​നൂ​ര്‍, വെ​ഞ്ഞാ​റ​മൂ​ട് റോ​ഡ്, നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട, ബാ​ല​രാ​മ​പു​രം എ​ന്നി​വ​യാ​ണ് നി​ര്‍ദി​ഷ്ട സ്റ്റേ​ഷ​നു​ക​ള്‍.

Related posts

Leave a Comment