1500 ദിവസം പിന്നിട്ട സത്യഗ്രഹ സമരം..! ശ​ബ​രി റെ​യി​ൽ​പാ​ത​യുടെ പുതി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​ദേ​ശം റെ​യി​ൽ​പാ​ത​യ്ക്ക് യോ​ജി​ച്ച​ത​ല്ലെന്ന് സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ

neelakandanപാലാ:ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​ദേ​ശം റെ​യി​ൽ​പാ​ത​യ്ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ. സ​ർ​വേ ന​ട​ന്ന അ​ന്തീ​നാ​ട്ടി​ലും കീ​ഴ​ന്പാ​റ​യി​ലും സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ദീ​പ്തി ആ​ക്്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കീ​ഴ​ന്പാ​റ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റെ ചെ​രിവുള്ള പ്രദേശം ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ട​ണ​ലു​ക​ളും മേ​ൽ​പാ​ല​ങ്ങ​ളും ആ​വ​ശ്യ​മാ​യി​വ​രു​ന്നു. 300 കോ​ടി അ​ധി​ക​ച്ചെ​ല​വ് വ​രു​ന്ന​മെ​ന്നും ഇ​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ദീ​പ്തി ആ​ക്്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ  ടോ​മി തെ​ങ്ങും​പ​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ബി. ശൈ​ല​ജ, പി.​സി. സ​ജീ​വ്, ബി​നു പെ​രു​മ​ന, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഭാ​ക​ര​ൻ​നാ​യ​ർ തോ​ണി​പ്ലാ​ക്ക​ൽ, ജോ​സ​ഫ് മൈ​ക്കി​ൾ, കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വേ​ഴ​ങ്ങാ​നം, കീ​ഴ​ന്പാ​റ, ദീ​പ്തി, ചാ​ത്ത​ൻ​കു​ളം, ക​പ്പാ​ട് വ​ഴി​യു​ള്ള റൂ​ട്ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ 1500 ദി​വ​സ​മാ​യി സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts