ശബരിമലയിൽ അറസ്റ്റിലായത് കോട്ടയത്തു നിന്നുള്ള “സർക്കുലർ നേതാവും’ കൂട്ടരും? അറസ്റ്റിലായ നേതാക്കൾക്ക് വീരപരിവേഷംനൽകി ബിജെപി; സ്വീകരിക്കാൻ സംസ്ഥാന നേതാക്കളും

കോട്ടയം: നിരോധനാജ്ഞ ലംഘിച്ചതിന് ശനിയാഴ്ച അറസ്റ്റിലായവർ ശബരിമലയിൽ എത്തിയത് ബിജെപി സംസ്ഥാന നേതൃത്വം പുറത്തിറക്കിയ സർക്കുലറിന്‍റെ അടിസ്ഥാനത്തിലെന്ന് വ്യക്തമായി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പുറത്തിറക്കിയ സർക്കലർ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് വൻ വിവാദമാവുകയും ചെയ്തിരുന്നു.

ഈ സർക്കുലറിലാണ് നവംബർ 24ന് “പൊൻകുന്നം സംഘ ജില്ല’യ്ക്ക് കീഴിൽ വരുന്ന മൂന്ന് പ്രധാന മേഖലകളിൽ നിന്ന് ആളുകളുമായി സന്നിധാനത്തെത്താൻ ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെ.ജി.കണ്ണന് നിർദേശമുണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി പകുതി, പൂഞ്ഞാർ, പാലാ എന്നീ സ്ഥലങ്ങളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കാനായിരുന്നു കണ്ണന് സർക്കുലറിൽ നൽകിയിരുന്ന നിർദേശം. കണ്ണന്‍റെ ഉൾപ്പെടെ ചുമതലകൾ നൽകിയവരുടെ ഫോൺ നമ്പറും സർക്കുലറിൽ നൽകിയിരുന്നു.

ഇതനുസരിച്ചുള്ള പ്രവർത്തകരാണ് ശനിയാഴ്ച സന്നിധാനത്ത് പ്രതിഷേധം നടത്തിയതെന്നാണ് സൂചന. ഈ മേഖലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരിലേറെയും എന്നാണ് വിവരം. നേരത്തെ, പുറത്ത് വന്ന ഈ സർക്കുലർ ബിജെപി നേതൃത്വം നിഷേധിച്ചിരുന്നില്ല. ഇപ്പോഴത്തെ അറസ്റ്റ്കൂടി ആയതോടെ സർക്കുലറിന്‍റെ വിശ്വാസ്യത ഏറിയിരിക്കുകയാണ്.

അറസ്റ്റിലായ നേതാക്കൾക്ക് വീരപരിവേഷംനൽകി ബിജെപി; സ്വീകരിക്കാൻ സംസ്ഥാന നേതാക്കളും

കോട്ടയം: നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവർക്ക് വീരപരിവേഷം നൽകി ബിജെപി. ശനിയാഴ്ച വാവര് നടയ്ക്കൽ നാമജപ പ്രതിഷേധം നടത്തവേ പോലീസ് അറസ്റ്റ് ചെയ്ത 80 ലേറെപ്പേർക്ക് ഞായറാഴ്ച ജാമ്യം ലഭിച്ചിരുന്നു. സ്റ്റേഷൻ ജാമ്യത്തിലിറങ്ങിയവരിൽ ബിജെപി ജില്ലാ നേതാവ് അടക്കമുള്ളവർക്കാണ് പൊൻ‌കുന്നത്ത് സ്വീകരണം നൽകിയത്.

ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെ.ജി കണ്ണൻ അടക്കമുള്ള നേതാക്കൾക്കായിരുന്നു സ്വീകരണം. ഇവരെ സ്വീകരിക്കാൻ ഈ അടുത്ത്, കോൺഗ്രസ് പാളയത്തിൽ നിന്ന് ബിജെപിയിലെത്തിയ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.ജെ.പ്രമീളാ ദേവിയും അഡ്വ.ജിരാമൻ നായരും എത്തിയിരുന്നു.

Related posts