മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്തി ക​ള​ക്ട​ർ; ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു; 12 മു​ത​ൽ 22 മ​ദ്യ​നി​രോ​ധ​നം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യ്ക്കു പു​റ​ത്ത് മ​ക​ര​ജ്യോ​തി ദ​ർ​ശ​നം സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ലെ സു​ര​ക്ഷ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. ളാ​ഹ വ​നം വ​കു​പ്പ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​ള്ള തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര ഇ​ട​ത്താ​വ​ളം ജി​ല്ലാ ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി ആ​ളു​ക​ൾ ത​ന്പ​ടി​ക്കു​ന്ന ആ​ങ്ങ​മൂ​ഴി – പ​ഞ്ഞി​പ്പാ​റ, ഇ​ല​വു​ങ്ക​ൽ, നെ​ല്ലി​മ​ല, അ​ട്ട​ത്തോ​ട് പ​ടി​ഞ്ഞാ​റ് ഉ​ന്ന​തി, അ​ട്ട​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യാ​ണ് സം​ഘം പ​രി​ശോ​ധി​ച്ച​ത്.

പ​ഞ്ഞി​പ്പാ​റ​യി​ല്‍ സു​ര​ക്ഷാ​വേ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി അ​ന്ന​ദാ​നം ഒ​രു​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ദ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ല്‍ ഉ​റ​പ്പാ​ക്കും. സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ത​ര്‍​ക്ക് വി​രി​വ​യ്ക്കാ​നും ടോ​യ്‌ല​റ്റ് സൗ​ക​ര്യ​വും പ​ഞ്ഞി​പ്പാ​റ​യി​ല്‍ ത​യാ​റാ​യി. ദ

​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കും. ഇ​ല​വു​ങ്ക​ൽ, അ​ട്ട​ത്തോ​ട്, നെ​ല്ലി​മ​ല ദ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. നെ​ല്ലി​മ​ല​യി​ല്‍ അ​ട​ക്കം ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും. പോ​ലീ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ദ​ര്‍​ശ​ന ഇ​ട​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല എ​ഡി​എം അ​രു​ണ്‍ എ​സ്. നാ​യ​ർ, ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, റാ​ന്നി ഡി​എ​ഫ്ഒ എ​ന്‍. രാ​ജേ​ഷ് കു​മാ​ര്‍, ദു​ര​ന്ത​നി​വാ​ര​ണം വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ദി​നം അ​ടു​ത്തെ​ത്തി​യ​തോ​ടെ ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു. പ്ര​തി​ദി​നം ശ​രാ​ശ​രി ഒ​രു ല​ക്ഷം തീ​ർ​ഥാ​ട​ക​ർ ഇ​പ്പോ​ൾ ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.ചൊ​വ്വാ​ഴ്ച മാ​ത്രം 1,07,967 പേ​രാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. ഇ​ക്കു​റി മ​ക​ര​വി​ള​ക്കി​നു ന​ട തു​റ​ന്ന​ശേ​ഷം ഏ​റ്റ​വു​മ​ധി​കം തീ​ർ​ഥാ​ട​ക​ർ വ​ന്ന​ദി​വ​സ​മാ​യി​രു​ന്നു അ​ത്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ തീ​ർ​ഥാ​ട​ക​രു​ടെ നീ​ണ്ട നി​ര മ​ണി​ക്കൂ​റു​ക​ൾ​പ്പു​റ​ത്തേ​ക്ക് നീ​ങ്ങു​ന്നു.

ഇ​ന്ന​ലെ രാ​ത്രി​ഏ​ഴു​വ​രെ 72,080 തീ​ർ​ഥാ​ട​ക​ർ ദ​ർ​ശ​നം ന​ട​ത്തി. 14നാ​ണ് മ​ക​ര​വി​ള​ക്ക്. 11ന് ​എ​രു​മേ​ലി പേ​ട്ട തു​ള്ള​ലും 12ന് ​പ​ന്ത​ള​ത്തു നി​ന്ന് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ട​ലും ന​ട​ക്കും.

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര: 12 മു​ത​ൽ മ​ദ്യ​നി​രോ​ധ​നം
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന വി​ല്ലേ​ജ് പ​രി​ധി​ക​ളി​ല്‍ 12 മു​ത​ല്‍ 22 വ​രെ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വാ​യി. വി​ല്ലേ​ജ് പ​രി​ധി, തീ​യ​തി, സ​മ​യ​ക്ര​മം എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ:

പ​ന്ത​ളം- 12 നു ​രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ, കു​ള​ന​ട – 12നു ​രാ​വി​ലെ ഏ​ട്ടു​മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ, കി​ട​ങ്ങ​ന്നൂ​ര്‍ – 12നു ​രാ​വി​ലെ 10.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ, ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശേ​രി – 12നു ​രാ​വി​ലെ 11.30 മു​ത​ല്‍ രാ​ത്രി 10വ​രെ, കോ​ഴ​ഞ്ചേ​രി – 12ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ല്‍ രാ​ത്രി 12 വ​രെ, ചെ​റു​കോ​ല്‍, അ​യി​രൂ​ര്‍ – 12 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ 13 ന് ​രാ​വി​ലെ ഏ​ഴു​വ​രെ, റാ​ന്നി – 13ന് ​പു​ല​ർ​ച്ചെ 12 മു​ത​ല്‍ രാ​വി​ലെ 10 വ​രെ, വ​ട​ശേ​രി​ക്ക​ര – 13ന് ​പു​ല​ർ​ച്ചെ 1.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ, റാ​ന്നി – പെ​രു​നാ​ട് – 13 ന് ​രാ​വി​ലെ ഏ​ഴു​മു​ത​ല്‍ 14 നു ​രാ​ത്രി 10 വ​രെ. 21 ന് ​രാ​വി​ലെ നാ​ലു​മു​ത​ല്‍ 22 ന് ​രാ​വി​ലെ ആ​റു വ​രെ.

Related posts

Leave a Comment