വൈ​കി​ട്ട് ആ​റു​മ​ണി ക​ഴി​ഞ്ഞാ​ൽ ക​ഥാ​പാ​ത്രം വീ​ടി​ന്‍റെ ഗേ​റ്റി​നു പു​റ​ത്ത്! അ​ല്ലെ​ങ്കി​ൽ ചൈ​ത​ന്യ പ്ര​ശ്ന​മു​ണ്ടാ​ക്കും; സാ​മ​ന്ത പ​റ​യു​ന്നു…

വൈ​കി​ട്ട് ആ​റു​മ​ണി ക​ഴി​ഞ്ഞാ​ൽ ക​ഥാ​പാ​ത്ര​ത്തെ വീ​ടി​ന്‍റെ ഗേ​റ്റി​നു പു​റ​ത്ത് ഉ​പേ​ക്ഷി​ക്കു​മെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​രം സാ​മ​ന്ത.

നാ​ഗ​ചൈ​ത​ന്യ​യെ വി​വാ​ഹം ക​ഴി​ച്ച​തി​നു​ശേ​ഷം സി​നി​മ​യും കു​ടും​ബ ജീ​വി​ത​വും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​നെ​പ്പ​റ്റി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് സാ​മ​ന്ത വീ​ട്ടി​ലെ​ത്തി​യാ​ൽ പി​ന്നെ സി​നി​മ ഇ​ല്ല എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യാ​ൽ ക​ഥാ​പാ​ത്ര​ത്തെ ഉ​പേ​ക്ഷി​ക്കും, അ​ല്ലെ​ങ്കി​ൽ ചൈ​ത​ന്യ പ്ര​ശ്ന​മു​ണ്ടാ​ക്കും- സാ​മ​ന്ത പ​റ​യു​ന്നു.

യെ ​മാ​യാ ചേ​സ​വേ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ പ​ത്തു വ​ർ​ഷ​ം മു​ന്പാ​ണ് സാ​മ​ന്ത ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​ത്തു​ന്ന​ത്. 2017ലാ​ണ് ന​ട​ൻ നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്ന​ത്.

വി​വാ​ഹ​ശേ​ഷ​വും സാ​മ​ന്ത അ​ഭ​ിന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

Related posts

Leave a Comment