ഗൃഹപ്രവേശന ചടങ്ങിൽ സി​പി​എം – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി; ജയിൽ പ്രവേശനം നടത്തി പോലീസും


കാ​ട്ടാ​ക്ക​ട: ഗൃഹ​പ്ര​വേ​ശ​ന​ച​ട​ങ്ങ് ന​ട​ക്കു​ന്ന വീ​ട്ടി​ൽ സം​ഘ​ർ​ഷം. സി​പി​എം- ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി വി​ള​വൂ​ർ​ക്ക​ൽ പു​തു​വീ​ട്ടു​മേ​ലെ ടി.​ജെ. ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് സം​ഘ​ട്ട​നം ന​ട​ന്ന​ത്.

രാ​ത്രി​യി​ൽ രാ​ഷ്‌ട്രീയ സം​ഭ​വ​വി​കാ​സ​ത്തെ​ച്ചൊ​ല്ലി ന​ട​ന്ന വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ര​വി​ന്ദി​ന്‍റെ ത​ല​യ്ക്ക​ടി​യേ​റ്റ​തോ​ടെ അ​ത് ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ വി​ഷ്ണു​വി​ന്‍റെ കൈ ​ത​ല്ലി ഒ​ടി​ച്ചു.

തു​ട​ർ​ന്ന് സി​പി​എം – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. മ​ല​യി​ൻ​കീ​ഴി​ൽ നി​ന്നും പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്.

തു​ട​ർ​ന്ന് മൂന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ര​വി​ന്ദ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ വി​ഷ്ണു, അ​ഭി​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​ള​വൂ​ർ​ക്ക​ൽ പ്ര​ദേ​ശം സി​പി​എം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടു​ന്ന​തും സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.

Related posts

Leave a Comment