ഈച്ച കുത്തിയാൽ കാട്ടാന ചെരിയുമോ? കൊല്ലത്ത് കാട്ടാനയ്ക്ക് സംഭവിച്ചതിനെക്കുറിച്ച് പോസ്റ്റുമോർട്ടത്തിൽ പറ‍യുന്നതിങ്ങനെ…


കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് കാ​ട്ടാ​ന ച​രി​ഞ്ഞ​ത് ആ​ന​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ പ്ര​ത്യേ​ക ത​രം ഈ​ച്ച കു​ത്തി​യ​തി​ൽ നി​ന്നും ഉ​ണ്ടാ​യ രോ​ഗ​ത്താ​ലാ​ണെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.

പൂ​ർ​ണ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യെ​ങ്കി​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ സാ​ധി​ക്കൂ​വെ​ന്ന് പ​ത്ത​നാ​പു​രം റേ​ഞ്ച് ഓ​ഫീ​സ​ർ ബി ​ആ​ർ ജ​യ​ൻ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ ​നി​സാം എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വു​മു​ണ്ടാ​കും.

കു​മ​രം​കു​ടി വ​ന​മേ​ഖ​ല​യി​ൽ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​യു​ടെ ജ​ഡം മ​റ​വ് ചെ​യ്തു. ഏ​ക​ദേ​ശം 25 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​യാ​ണ് കു​മ​രം​കു​ടി ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള വ​ന​ത്തി​ലെ അ​രു​വി​ക്ക് സ​മീ​പം ച​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ വ​ന​പാ​ല​ക​രു​ടെ സം​ഘ​മാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment