ഭായ്, സാനിയ മിര്‍സയുടെ ട്രൗസറല്ല…സാനിറ്റൈസര്‍…സാനിറ്റൈസര്‍ ! മലയാളികള്‍ ചെയ്ത ടിക് ടോക് വീഡിയോ പങ്കുവച്ച് സാനിയ മിര്‍സ…

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ മലയാളികളെല്ലാം ഏറ്റെടുത്തിരിക്കുന്നത്. കാരണം എന്താണെന്നല്ലേ… ഈ വീഡിയോ മലയാളികള്‍ ചെയ്തതാണ്.

കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും ഈ കൊറോണക്കാലത്തെ ‘സൂപ്പര്‍താര’മായ സാനിറ്റൈസറുമുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസര്‍ എന്ന് പറയുന്നതില്‍ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതല്‍.

കടയില്‍ സാധനം വാങ്ങാനെത്തുന്ന ഒരാള്‍ സാനിറ്റൈസര്‍ എന്നതിനു പകരം ‘സാനിയ മിര്‍സയുടെ ട്രൗസര്‍’ എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരന്‍ അതു തിരുത്തുന്നതുമാണ് വിഡിയോ.

കുറച്ചു ദിവസം മുമ്പാണ് ഇവര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇതെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും സാനിയയെ ടാഗ് ചെയ്യുകയുമായിരുന്നു.

എന്തായാലും വീഡിയോ സാനിയയ്ക്ക് നന്നായി ബോധിച്ചു. വിഡിയോ കണ്ട സാനിയ ചിരിക്കുന്ന ഇമോജി സഹിതം വിഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടിലും പങ്കുവയ്ക്കുകയായിരുന്നു. അതോടെ വീഡിയോ ബംബര്‍ ഹിറ്റുമായി.

Related posts

Leave a Comment