മലയാള സിനിമയിലെ ജെൻസി നായികമാരിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. ഡാൻസറെന്ന നിലയിൽ കുട്ടിക്കാലം മുതലേ സാനിയ പ്രശസ്തയാണ്. വിദേശ ഷോകളാണ് ഇന്ന് സാനിയ കൂടുതലും ചെയ്യാറ്. കൂടുതൽ ഷോകൾ വിദേശത്തു ചെയ്യാനുള്ള കാരണം ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ.
ഞാൻ നാട്ടിൽ ഡാൻസ് ഷോകൾ ചെയ്യുന്നത് വളരെ കുറവാണ്. നല്ല ഷോകൾ വരണ്ടേ. ഡാൻസ് ഷോ ആകുമ്പോൾ ആൾക്കൂട്ടം നോക്കണം. എങ്ങനെയായിരിക്കും അവിടത്തെ സാഹചര്യമെന്നും. അല്ലെങ്കിൽ എന്തിനു വേണ്ടിയുള്ള പരിപാടിക്കാണ് ഡാൻസ് ചെയ്യുന്നതെന്നു നോക്കണം. കോർപറേറ്റീവ് ഇവന്റുകളിൽ കുറേ നാൾ മുമ്പ് ഡാൻസ് ചെയ്യാൻ പോയിട്ട് അവർ ആൽക്കഹോൾ സെർവ് ചെയ്തു.
ഒരു പോയിന്റ് കഴിഞ്ഞാൽ സ്റ്റേജിന്റെ മുന്നിൽ വന്ന് ഡാൻസ് ചെയ്യും. ഞാൻ അതിൽ കംഫർട്ടബിൾ അല്ല. നമ്മൾ ചെയ്യുന്ന കാര്യത്തെ ബഹുമാനിച്ചല്ലേ ചെയ്യുന്നത്. അങ്ങനെയൊരു വേദിക്കു മുമ്പിൽ ഡാൻസ് കളിക്കേണ്ട ആവശ്യമില്ല. അങ്ങനെയാണ് ഷോകൾ ചെയ്യുന്നത് കുറച്ചത്.
കൂടുതലും അവാർഡ് ഷോകൾ വരുമ്പോൾ ചെയ്യും. മലയാളി അസോസിയേഷൻ എന്നുപറഞ്ഞ് പല നാടുകളിലും ഷോ വരുന്നത് കൊണ്ടാണ് നമ്മൾ പോയി ഡാൻസ് ചെയ്യുന്നത്- സാനിയ ഇയ്യപ്പൻ പറഞ്ഞു.
യാത്രകൾക്ക് തനിക്ക് പണം ലഭിക്കുന്നതിനെക്കുറിച്ചും സാനിയ സംസാരിച്ചു. സിനിമകളേക്കാളും കൂടുതൽ ഞാൻ പൈസയുണ്ടാക്കുന്നത് ഇൻസ്റ്റഗ്രാമിൽ നിന്നാണ്. ഒരുപാട് കൊളാബറേഷൻ ചെയ്യുന്നുണ്ട്. ഒരു റീലിന് ഇത്ര എമൗണ്ട് എന്നാണല്ലോ. ചില ട്രിപ്പുകൾ മുഴുവൻ സ്പോൺസേർഡ് ആയിരിക്കും. അവർക്കുവേണ്ടി നമ്മൾ പോസ്റ്റ് ചെയ്യും. അങ്ങനെ അത്യാവശ്യം നല്ല ട്രിപ്പുകൾ പോയിട്ടുണ്ട്.
2024 ലാണ് ഞാൻ കൂടുതൽ യാത്ര ചെയ്തത്. 2025ന്റെ അവസാനം മുതൽ ഇതുവരെ കുറച്ചധികം നല്ല വർക്കുകൾ ചെയ്യുന്നുണ്ട്. മോഹൻലാൽ സാറിന്റെ കൂടെ ലണ്ടനിലും ജർമനിയിലും അയർലൻഡിലും ഒരു ഷോ ചെയ്യുന്നുണ്ട്.
സെപ്റ്റംബറിൽ ചാക്കോച്ചന്റെയും മഞ്ജു ചേച്ചിയുടെയും കൂടെ ഷോ ചെയ്യുന്നുണ്ട്. യുഎസിൽ ഒരു മാസം. ദൈവം സഹായിച്ച് ഡാൻസ് എന്നത് ഉള്ളതുകൊണ്ട് കുറേ യാത്ര ചെയ്ത് ഷോകൾ ചെയ്യാൻ പറ്റി. അതൊരു വലിയ ഭാഗ്യം തന്നെയല്ലേ. നമ്മളൊന്നും അറിയേണ്ട, അവർ തന്നെ എല്ലാം നോക്കിക്കോളും-സാനിയ പറഞ്ഞു.
