ഞാ​ൻ എ​ന്‍റെ യാ​ത്ര തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ…

ര​ൺ​വീ​ർ സി​ങ് നാ​യ​ക​നാ​യി എ​ത്തി​യ ധു​ര​ന്ദ​ർ വ​മ്പ​ൻ വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് 1,000 കോ​ടി ക്ല​ബി​ലെ​ത്തി​യ ചി​ത്രം പോ​യ വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ള​ക്‌ഷ​ൻ നേ​ടി​യ ചി​ത്ര​മാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. ആ​ദി​ത്യ ധ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. ജിയോ സ്റ്റു​ഡി​യോ​സ്, B62 സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ഞ്ജ​യ് ദ​ത്ത്, അ​ക്ഷ​യ് ഖ​ന്ന, ആ​ർ. മാ​ധ​വ​ൻ, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​രും നി​ർ​ണാ​യ​ക വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​യി​ക​യാ​യി എ​ത്തി​യ സാ​റ അ​ർ​ജു​ൻ. ത​ന്‍റെ യാ​ത്ര തു​ട​ങ്ങു​ന്ന​തേ​യു​ള്ളു​വെ​ന്നും താ​ൻ ഭാ​ഗ​മാ​യ സി​നി​മ​യ്ക്ക് വ​ലി​യ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ന്ന​ത് വാ​ക്കു​ക​ൾ കൊ​ണ്ട് വി​വ​രി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണെ​ന്നും സാ​റ അ​ർ​ജു​ൻ കു​റി​ച്ചു.ദൈ​വ​ത്തി​ന് മു​ന്പിലും ഒ​പ്പം നി​ങ്ങ​ൾ​ക്ക് മു​ന്പിലും ആ​ത്മാ​ർ​ഥമാ​യ ന​ന്ദി​യോ​ടെ ഞാ​ൻ ശി​ര​സ് ന​മി​ക്കു​ന്നു. ഞാ​ൻ എ​ന്‍റെ യാ​ത്ര തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ.

ഞാ​ൻ ഭാ​ഗ​മാ​യ ഒ​രു സി​നി​മ​യ്ക്കും ഞാ​ൻ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ജോ​ലി​ക്കും ഇ​ത്ര നേ​ര​ത്തെ ത​ന്നെ വ​ലി​യ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ന്ന​ത് വാ​ക്കു​ക​ൾ കൊ​ണ്ട് വി​വ​രി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്, അ​ത് എ​നി​ക്ക് കൂ​ടു​ത​ൽ ക​രുത്ത് പ​ക​രു​ന്നു-സാ​റ അ​ർ​ജു​ൻ കു​റി​ച്ചു.ര​ണ്‍​വീ​ര്‍ സിംങിനെ നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ര്‍ സം​വി​ധാ​നം ചെ​യ്ത മാ​സ് ആ​ക്‌ഷന്‍ ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് ‘ധു​ര​ന്ദ​ര്‍’. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. റി​ലീ​സാ​യ ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ ത​ണു​പ്പ​ന്‍ സ്വീ​കാ​ര്യ​ത ആ​യി​രു​ന്നു സി​നി​മ​യ്ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് അ​ങ്ങോ​ട്ട് ആ​രാ​ധ​ക​ര്‍ സി​നി​മ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​യ​ല​ൻ​സി​ന്‍റെ പേ​രി​ല്‍ ക​ട്ടു​ക​ളും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. മൂ​ന്ന് മ​ണി​ക്കൂ​ര്‍ 34 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ് 280 കോ​ടി​യാ​ണ്.ചി​ത്ര​ത്തി​ല്‍ ര​ണ്‍​വീ​റി​ന് ജോ​ഡി​യാ​യാ​ണ് സാ​റ അ​ര്‍​ജു​ന്‍ എ​ത്തു​ന്ന​ത്. ഈ ​കാ​സ്റ്റിം​ഗി​ല്‍ നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ വ​ന്നി​രു​ന്നു. ഇ​രു​വ​രു​ടെ​യും പ്രാ​യ​മാ​യി​രു​ന്നു വ​ലി​യ പ്ര​ശ്‌​നം. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി പു​റ​ത്തി​റ​ങ്ങു​ന്ന സി​നി​മ​യു​ടെ അ​ടു​ത്ത ഭാ​ഗം 2026 മാ​ര്‍​ച്ചി​ല്‍ റി​ലീ​സ് ചെ​യ്യും.

Related posts

Leave a Comment