ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന പി.കെ. ശശിക്കെതിരെ ചെർപ്പുളശേരിയിൽ യുവമോർച്ച മാർച്ച്

പാ​ല​ക്കാ​ട്ട്: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​ക്കെ​തി​രെ ചെ​ർ​പ്പു​ള​ശേ​രി​യി​ൽ യു​വ​മോ​ർ​ച്ച മാ​ർ​ച്ച്. ചെ​ർ​പ്പു​ള​ശേ​രി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്ത് പോ​ലീ​സും യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ പി.​കെ. ശ​ശി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പാ​ല​ക്കാ​ട് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ എ​ബി​ടി​എ ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹാ​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ശ​ശി.

Related posts